ETV Bharat / jagte-raho

കടലില്‍ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

വര്‍ക്കല തിരുവമ്പാടി ഭാഗത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്

കടലില്‍ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
author img

By

Published : Oct 11, 2019, 1:18 PM IST

തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴിയില്‍ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ രണ്ട് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. വര്‍ക്കല തിരുവമ്പാടി ഭാഗത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കടയ്ക്കാവൂർ എസ്.പി.ബി.എസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ ദേവനാരായണൻ, ഹരിചന്ദ് എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം കുളിക്കാനിറങ്ങിയ മറ്റൊരു കുട്ടിയെ മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തിയിരുന്നു. വ്യാഴാഴ്‌ചയാണ് കുട്ടികള്‍ കടലില്‍ കുളിക്കാനിറങ്ങിയത്.

കലോത്സവമായതിനാൽ ഇന്നലെ ക്ലാസില്ലായിരുന്നു. എട്ട് വിദ്യാർഥികള്‍ ചേർന്നാണ് ബീച്ചിലെത്തിയത്. ഇതില്‍ മൂന്ന് പേർ അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികൾക്ക് ഒരാളെ മാത്രമാണ് രക്ഷപ്പെടുത്താന്‍ സാധിച്ചത്. മത്സ്യത്തൊഴിലാളികളും കോസ്റ്റുഗാർഡും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Intro:തിരുവനന്തപുരം: ഇന്നലെ പെരുമാതുറ മുതലപൊഴി ഭാഗത്ത്‌ കടലിൽ കാണാതായ രണ്ട് വിദ്യാർഥികളുടെയും മൃതദേഹം കണ്ടെത്തി.വർക്കല തിരുവമ്പാടി ഭാഗത്ത്‌ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഹരിചന്ദ്, ദേവനാരായണൻ എന്നിവരാണ് മരണപ്പെട്ടത്.Body:.......Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.