ദിസ്‌പൂര്‍: ബിശ്വനാഥില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ. ബിശ്വനാഥ് ചരിയലി ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. 2018 ലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്.
സൂടീ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ധിക്രായ് തെയില തോട്ടത്തിന് സമീപത്തെ കാട്ടില്‍ നിന്നാണ് അഞ്ച് വയസുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി പീഡിനത്തിനിരയായതായും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി മംഗല്‍ പൈകി അറസ്റ്റിലായി. ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.