പാറ്റ്ന: ഗര്‍ഭിണിയായ പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയ പ്രതി പിടിയില്‍. ബിഹാറിലെ ബെട്ടിയ സ്വദേശി അര്‍മാന്‍ എന്ന യുവാവാണ് അറസ്‌റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് ആക്രമണത്തിനിരയായത്. ശരീരത്തിന്‍റെ എഴുപത് ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്.
അറസ്‌റ്റിലായ പ്രതി അര്‍മാനും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് അര്‍മാന്‍ കുട്ടിക്ക് വാഗ്‌ദാനം നല്‍കിയിരുന്നു. ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് വിവാഹം ഉടന്‍ നടത്തണമെന്ന് പെണ്‍കുട്ടി അര്‍മാനോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് യുവാവ് ആക്രമണം നടത്തിയത്.
പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്‌ക്കായിരുന്ന സമയത്താണ് പ്രതി കൂട്ടുകാര്‍ക്കൊപ്പമെത്തി ആക്രമണം നടത്തിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയുടെ ഒപ്പമുണ്ടായിരുന്നവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാണെന്നും കൂട്ടുപ്രതികളെ ഉടന്‍ പിടികൂടുമെന്നും ബെട്ടിയ എസ്‌പി നിതാഷ ഗുഡിയ പറഞ്ഞു.