കൊൽക്കത്ത: നഗരത്തിലെ തുറമുഖ പ്രദേശത്ത് നിന്ന് അനധികൃത ആയുധ നിർമാണ യൂണിറ്റ് പൊലീസ് കണ്ടെത്തി. ആയുധ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അബ്ദുൽ ഖയ്യൂം എന്ന മുന്നയെയാണ് തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. തുറമുഖ പ്രദേശത്തെ നാദിയാലിൽ ഒരു നില കെട്ടിടത്തിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഒരു ഫിനിഷ്ഡ് 7 എംഎം പിസ്റ്റൾ, ഒരു ഫിനിഷ്ഡ് മാഗസിൻ, ഒരു സെമി-ഫിനിഷ്ഡ് മാഗസിൻ, ഒരു ബാരൽ, മൂന്ന് ഡ്രിൽ മെഷീനുകൾ, ആറ് വൈസ് മെഷീനുകൾ, രണ്ട് കൈകൊണ്ട് വിസകൾ, സ്റ്റീൽ ഷീറ്റുകൾ, ഇരുമ്പ് ബാറുകൾ, ചുറ്റികകൾ, ഹാക്സോ ബ്ലേഡുകൾ, ഇരുമ്പ് സ്പ്രിങ് കോയിലുകളും പൊലീസ് പിടിച്ചെടുത്തു. കെട്ടിടം ഉടമയും ആയുധം നിര്‍മിച്ചിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ ഇയാള്‍ ഒളിവിലാണ്. കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. ഖയ്യും ആയുധ നിര്‍മാണത്തില്‍ ആകൃഷ്ടനായി വ്യക്തിയാണ്. സ്ഥാപനവുമായി മറ്റുള്ളവര്‍ക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു.