മലപ്പുറം: പാണ്ടിക്കാട് സ്വദേശിനിയായ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മേലാറ്റൂർ എടയാറ്റൂർ സ്വദേശി കുറ്റിക്കൽ ജിബിനെ (22)യാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്.
പതിനേഴുകാരി പീഡനത്തിന് ഇരയായ കേസിൽ 44 പേരാണ് പ്രതിപട്ടികയിൽ ഉള്ളത്. കേസിൽ അറസ്റ്റിലാകുന്ന 21ാമത്തെ ആളാണ് ജിബിൻ. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന ഇയാളെ വളാഞ്ചേരിയിൽ വെച്ചാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്‌തു. 2016, 2017, 2020 കാലഘട്ടത്തിലായി നടന്ന സംഭവത്തിൽ 32 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.