ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തിയതായി അധികൃതർ അറിയിച്ചു. തുടർച്ചയായ ആറാം ദിവസമാണ് പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചതെന്ന് അധികൃതർ പറഞ്ഞു. പൂഞ്ച് ജില്ലയിലെ ബാലകോട്ട് സെക്ടറിലെ നിയന്ത്രണ രേഖയിൽ ചെറിയ ആയുധങ്ങൾ ഉപയോഗിച്ചും മോർട്ടാർ ഉപയോഗിച്ച് ഷെല്ലാക്രമണവും നടത്തുകയായിരുന്നു എന്നും പ്രകോപനമില്ലാത്ത വെടിനിർത്തൽ ലംഘനത്തിന് പാകിസ്ഥാൻ തുടക്കമിട്ടതാണെന്നും പ്രതിരോധ വക്താവ് പറഞ്ഞു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായും അധികൃതര്‍ അറിയിച്ചു. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാജൗരി, പൂഞ്ച് ജില്ലകളിൽ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയിരുന്നു.
ആറാം ദിവസവും പൂഞ്ചില്‍ പാകിസ്ഥാന്‍റെ ഷെല്ലാക്രമണം
ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാജൗരി, പൂഞ്ച് ജില്ലകളിൽ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയിരുന്നു.