തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീകളെ അപമാനിച്ച സംഭവത്തില്‍ വിജയ് പി നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്താന്‍ സൈബര്‍ സെല്ലിന്‍റെ നിര്‍ദേശം. സൈബര്‍ സെല്‍ എസ്‌പി ഇഎസ് ബിജുമോനാണ് കേസന്വേഷിക്കുന്ന മ്യൂസിയം പൊലീസിനു നിര്‍ദേശം നല്‍കിയത്. ഐടി നിയമത്തിലെ 67, 67 എ വകുപ്പുകള്‍ പ്രകാരമാണ് കേസ് ചുമത്തുക. വിജയ് പി നായര്‍ പുറത്തു വിട്ട വീഡിയോ സന്ദേശത്തിലെ പല പരാമര്‍ശങ്ങളും സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുന്നതും സ്ത്രീ വിരുദ്ധത നിറഞ്ഞതുമാണെന്നും കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പുകള്‍ കൂടി ചുമത്താന്‍ സൈബര്‍ സെല്‍ നിര്‍ദേശം നല്‍കിയത്. നേരത്തെ ചുമത്തിയ വകുപ്പുകള്‍ക്കു പുറമേയാണിത്. ഈ സാഹചര്യത്തില്‍ വിജയ് പി നായരെ അറസ്റ്റു ചെയ്യാനുള്ള സാധ്യതയേറി. ഇയാളുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന പരാതിയിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിജയ് പി നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും
നേരത്തെ ചുമത്തിയ വകുപ്പുകള്‍ക്കു പുറമെ ഐടി നിയമത്തിലെ 67, 67 എ വകുപ്പുകള്‍ കൂടി ചുമത്തി കേസെടുക്കാനാണ് സൈബര്‍ സെല്‍ എസ്‌പി മ്യൂസിയം പൊലീസിനു നിര്‍ദേശം നല്‍കിയത്.