ETV Bharat / jagte-raho

യുപിയിൽ രണ്ടര വയസുള്ള പെണ്‍കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തി - യുപി

ആത്മീയശക്തി നേടുമെന്ന പുരോഹിതന്‍റെ ഉപദേശപ്രകാരമാണ് രണ്ടര വയസുള്ള പെൺകുഞ്ഞിനെ പിതാവ് കൊന്ന് വനത്തിൽ ഉപേക്ഷിച്ചത്

Man kills two and a half year old daughter  Man kills daughter  UP murder  രണ്ടര വയസുള്ള കുഞ്ഞിനെ പിതാവ് കൊന്നു  കുഞ്ഞിനെ പിതാവ് കൊന്നു  യുപി  crime news
യുപിയിൽ രണ്ടര വയസുള്ള കുഞ്ഞിനെ പിതാവ് കൊന്നു
author img

By

Published : Apr 20, 2020, 9:22 PM IST

ലഖ്‌നൗ: രണ്ടര വയസുള്ള കുഞ്ഞിനെ പിതാവ് കൊന്ന് വനത്തിൽ ഉപേക്ഷിച്ചു. മുസഫര്‍നഗര്‍ ജില്ലയിലെ കക്രോലിയിലാണ് സംഭവം നടന്നത്. ആത്മീയശക്തി നേടുമെന്ന പുരോഹിതന്‍റെ ഉപദേശപ്രകാരമാണ് പെൺകുഞ്ഞിനെ പിതാവ് കൊന്നതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കുട്ടിയുടെ പിതാവായ വാജിദ്, തന്ത്രി ഇർഫാൻ എന്നിവരെ അറസ്റ്റ് ചെയ്‌തു.

കുഞ്ഞിന്‍റെ അമ്മയുടെ പരാതിപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. പുരോഹിതന്‍റെ നിർദേശപ്രകാരം ഞായറാഴ്‌ച രാത്രിയിൽ വാജിദ് കുഞ്ഞിനെ സമീപത്തെ വയലിൽ കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊന്ന ശേഷം വനത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.