മുംബൈ: നാൽപത്തഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് ഒരു ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ തട്ടിയെടുത്തയാൾ അറസ്റ്റിലായി. 53 കാരനായ ദശരത് ബാൻസോഡിനെ തിങ്കളാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഞായറാഴ്ച വൈകുന്നേരം പൂനെയിലെ ഫാത്തിമ നഗറിലാണ് സംഭവം നടന്നത്. ബസ് കാത്തു നിൽക്കുകയായിരുന്ന സ്ത്രീയോട് സ്കൂട്ടറിൽ വന്ന ഇയാൾ ലിഫ്റ്റ് തരട്ടെയെന്ന് ചോദിച്ചു. തുടർന്ന് ഇയാൾ സ്ത്രീയെ ഒരു വിവാഹ ഹാളിലെ മുറിയിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നും ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്നു എന്നുമാണ് സ്ത്രീ പരാതി നൽകിയത്.
പൂനെയിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത് സ്വർണം തട്ടിയെടുത്തയാൾ അറസ്റ്റിൽ - Pune crime
സ്ത്രീയുടെ പരാതിയിൽ തിങ്കളാഴ്ചയാണ് 53 കാരനായ ദശരത് ബാൻസോഡിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
![പൂനെയിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത് സ്വർണം തട്ടിയെടുത്തയാൾ അറസ്റ്റിൽ 1](https://etvbharatimages.akamaized.net/etvbharat/prod-images/768-512-02:33:12:1596531792-rape-0408newsroom-1596531593-85.jpg?imwidth=3840)