ETV Bharat / jagte-raho

മുത്തങ്ങയിൽ വീണ്ടും കുഴൽപണ വേട്ട - 19 ലക്ഷത്തിന്‍റെ കുഴൽ പണം

ചൊവ്വാഴ്ച രാവിലെ ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെയാണ് കർണാടക ഭാഗത്തുനിന്നു വന്ന കാറിനുള്ളിൽ പണം കണ്ടെത്തിയത്. 2000ത്തിന്‍റെയും 500ന്‍റെയും കെട്ടുകൾ കവറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

പിടിയിലായ കോഴിക്കോട് സ്വദേശികൾ
author img

By

Published : Feb 13, 2019, 5:33 PM IST

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ 19 ലക്ഷത്തിന്‍റെ കുഴൽപണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കോഴിക്കാേട് സ്വദേശികളായ രണ്ട് യുവാക്കൾ കസ്റ്റഡിയിൽ. കൊടുവള്ളി കാരാട്ട് സുൽഫിക്കർ അലി (35), ചെറുവണ്ണൂർ കൊളത്തറ കച്ചിനാംതൊടി പുതിയപുരയിൽ മുഹമ്മദ് ബാഷർ(31) എന്നിവരാണ് പിടിയിലായത്.

കർണാടകയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പണം കടത്തവേയാണ് ഇവർ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ ബെന്നി ജോർജ്, പ്രീവന്‍റീവ് ഓഫീസർമാരായ വി അബ്ദുൽ സലീം, ഇ.വി ഏലിയാസ്, സിവിൽ എക്സൈസ് ഓഫീസർ എ സി പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനക്കിടെയാണ് പണം കണ്ടെടുത്തത്. കൂടുതൽ അന്വേഷണത്തിനായി തൊണ്ടിമുതലും കസ്റ്റഡിയിലെടുത്തവരെയും ബത്തേരി പൊലീസിന് കൈമാറി.

Intro:മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ 19 ലക്ഷത്തിൻെ്‌റ കുഴൽപണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് പണം കടത്തിക്കൊണ്ടുവന്ന കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തു.

Body:കൊടുവള്ളി കാരാട്ട് സുൽഫിക്കർ അലി (35), ചെറുവണ്ണൂർ കൊളത്തറ കച്ചിനാംതൊടി പുതിയപുരയിൽ മുഹമ്മദ് ബാഷർ(31) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെയാണ് കർണാടക ഭാഗത്തുനിന്നു വന്ന കാറിനുള്ളിൽ പണം കണ്ടെത്തിയത്. 2000-ത്തിൻെ്‌യും 500-ൻെ്‌റയും കെട്ടുകൾ കവറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കർണാടകയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പണം കടത്തുകയായിരുന്ന ഇവർ. എക്സൈസ് ഇൻസ്പെക്ടർ ബെന്നി ജോർജ്, പ്രീവൻ്റീവ് ഓഫീസർമാരായ വി .അബ്ദുൽ സലീം, ഇ.വി ഏലിയാസ്, സിവിൽ എക്സൈസ് ഓഫീസർ എ സി പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനപരിശോധന നടത്തി പണം കണ്ടെടുത്തത്. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തവരെയും തൊണ്ടിമുതലും ബത്തേരി പോലീസിന് കൈമാറി

Conclusion:.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.