കോഴിക്കോട്: കൂടത്തായി കൊലപാതകം അന്വേഷണത്തിന്‍റെ ഭാഗമായി പൊന്നാമറ്റം വീട്ടില്‍ മൂന്ന് മണിക്കൂര്‍ തെളിവെടുപ്പ് നടത്തി. രാവിലെ 11 ന് തുടങ്ങിയ തെളിവെടുപ്പ് ഒന്നര മണി വരെ നീണ്ടു. തെളിവെടുപ്പിൽ അടുക്കള ഭാഗത്ത് നിന്ന് കീടനാശിനിയുടേതെന്ന് കരുതുന്ന കുപ്പി ലഭിച്ചതായി പൊലീസ് അറിയിച്ചു. കുപ്പിയിൽ വിഷം ഉണ്ടായിരുന്നോ, ഉണ്ടെങ്കിൽ അത് ഏത് വിഷമാണ് എന്നതിനെ സംബന്ധിച്ച് ഫൊറൻസിക്ക് പരിശോധന നടത്തേണ്ടതുണ്ട്. ആദ്യം ജോളിയെ മാത്രമാണ് പൊലീസ് വീട്ടിനകത്തേക്ക് കൊണ്ടുപോയത്. മുറികളും റോയി അബോധാവസ്ഥയിൽ കിടന്ന കുളിമുറിയും ജോളി പൊലീസിന് കാണിച്ചു കൊടുത്തു. തുടർന്ന് അടുക്കള ഭാഗത്തും പരിശോധന നടത്തി. ഇവിടെ വച്ചാണ് കുപ്പി കിട്ടിയത്. പിന്നീട് മാത്യുവിനെയും അകത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിലായിരുന്നു മൂന്ന് പ്രതികളെയും ഇന്ന് പൊന്നാമറ്റത്തെ വീട്ടിൽ എത്തിച്ചത്. രാവിലെ മുതൽ തന്നെ ജനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചതോടെ പൊന്നാമറ്റം വീട്ടിലേക്കുള്ള വഴിയിൽ നിന്ന് ജനങ്ങളെ പൊലീസ് മാറ്റിയിരുന്നു. പ്രതികളെ കൊണ്ടുവന്നപ്പോഴും കൊണ്ടുപോയപ്പോഴും ജനങ്ങൾ കൂകി വിളിച്ച് പ്രതിഷേധിച്ചു.
കൊലപാതകത്തിന് കീടനാശിനിയും; മൂന്ന് മണിക്കൂർ തെളിവെടുപ്പുമായി പൊലീസ് - koodathayi
രാവിലെ 11 ന് തുടങ്ങിയ തെളിവെടുപ്പ് ഒരു മണി വരെ നീണ്ടു. അടുക്കളയുടെ ഭാഗത്തുനിന്നാണ് കീടനാശിനിയടേതെന്ന കരുതുന്ന കുപ്പി കിട്ടിയത്. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിന്‍റെ ഏതെങ്കിലും വിധത്തിലുള്ള തുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസും വളരെ വിശദമായി തെളിവെടുപ്പ് നടത്തിയത്.
കോഴിക്കോട്: കൂടത്തായി കൊലപാതകം അന്വേഷണത്തിന്‍റെ ഭാഗമായി പൊന്നാമറ്റം വീട്ടില്‍ മൂന്ന് മണിക്കൂര്‍ തെളിവെടുപ്പ് നടത്തി. രാവിലെ 11 ന് തുടങ്ങിയ തെളിവെടുപ്പ് ഒന്നര മണി വരെ നീണ്ടു. തെളിവെടുപ്പിൽ അടുക്കള ഭാഗത്ത് നിന്ന് കീടനാശിനിയുടേതെന്ന് കരുതുന്ന കുപ്പി ലഭിച്ചതായി പൊലീസ് അറിയിച്ചു. കുപ്പിയിൽ വിഷം ഉണ്ടായിരുന്നോ, ഉണ്ടെങ്കിൽ അത് ഏത് വിഷമാണ് എന്നതിനെ സംബന്ധിച്ച് ഫൊറൻസിക്ക് പരിശോധന നടത്തേണ്ടതുണ്ട്. ആദ്യം ജോളിയെ മാത്രമാണ് പൊലീസ് വീട്ടിനകത്തേക്ക് കൊണ്ടുപോയത്. മുറികളും റോയി അബോധാവസ്ഥയിൽ കിടന്ന കുളിമുറിയും ജോളി പൊലീസിന് കാണിച്ചു കൊടുത്തു. തുടർന്ന് അടുക്കള ഭാഗത്തും പരിശോധന നടത്തി. ഇവിടെ വച്ചാണ് കുപ്പി കിട്ടിയത്. പിന്നീട് മാത്യുവിനെയും അകത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിലായിരുന്നു മൂന്ന് പ്രതികളെയും ഇന്ന് പൊന്നാമറ്റത്തെ വീട്ടിൽ എത്തിച്ചത്. രാവിലെ മുതൽ തന്നെ ജനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചതോടെ പൊന്നാമറ്റം വീട്ടിലേക്കുള്ള വഴിയിൽ നിന്ന് ജനങ്ങളെ പൊലീസ് മാറ്റിയിരുന്നു. പ്രതികളെ കൊണ്ടുവന്നപ്പോഴും കൊണ്ടുപോയപ്പോഴും ജനങ്ങൾ കൂകി വിളിച്ച് പ്രതിഷേധിച്ചു.
കോഴിക്കോട്: കൂടത്തായിയില്‍ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. മുഖ്യപ്രതി ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ചു. വീടിന് മുന്നില്‍ വന്‍ ജനക്കൂട്ടം. പ്രതിഷേധം കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് പൊലീസ് സജ്ജമാക്കിയിരിക്കുന്നത്. കൊലയ്ക്ക് ഉപയോഗിച്ച സയനൈഡിന്‍റെ ശേഷിക്കുന്ന ഭാഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Conclusion: