ETV Bharat / jagte-raho

കൂടത്തായി കൊലപാതകം; ജോളിയും മാത്യുവും പൊലീസ് കസ്റ്റഡിയില്‍

ആല്‍ഫൈന്‍ കൊലക്കേസില്‍ ജോളിയെയും സിലി വധക്കേസില്‍ മാത്യുവിനെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 14 ദിവസം കസ്റ്റസിയില്‍ വേണമെന്ന പൊലീസിന്‍റെ ആവശ്യം കോടതി പരിഗണിച്ചില്ല.

കൂടത്തായി കൊലപാതകം: ജോളിയും മാത്യുവും പൊലീസ് കസ്റ്റഡിയില്‍
author img

By

Published : Oct 29, 2019, 7:39 PM IST

കോഴിക്കോട്: കൂടത്തായി കൊലക്കേസിലെ പ്രതികളായ ജോളി, എം.എസ് മാത്യു എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജോളിയെ നാല് ദിവസത്തേക്കും മാത്യുവിനെ മൂന്ന് ദിവസത്തേക്കുമാണ് കസ്റ്റഡിയില്‍ വിട്ടത്. അതേസമയം അടുത്ത മാസം ആദ്യം ഷാജുവിന്‍റെയും സിലിയുടെ സഹോദരന്‍ സിജോയുടെയും ജോളിയുടെ കുട്ടികളുടെയും രഹസ്യമൊഴി രേഖപ്പെടുത്തും.

11 മണിയോടെയാണ് പ്രതികളെ താമരശേരി ജുഡീഷ്യന്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ആല്‍ഫൈന്‍ കൊലക്കേസില്‍ ജോളിയെയും സിലി വധക്കേസില്‍ മാത്യുവിനെയും കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. 14 ദിവസം കസ്റ്റസിയില്‍ വേണമെന്നായിരുന്നു ആവശ്യം. ഇത് കോടതി പരിഗണിച്ചില്ല. പ്രതികളെ തെളിവെടുപ്പിനായി കട്ടപ്പനയിലും കോയമ്പത്തൂരിലും കൊണ്ടു പോകുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അടുത്ത മാസം ഏഴിന് ഷാജുവിന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്തും. കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ കോടതിക്ക് മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം. ജോളിയുടെ രണ്ട് മക്കളുടെ മൊഴി നവംബര്‍ ഒന്നിന് രേഖപ്പെടുത്തും. സിജോയുടെ മൊഴി നവംബര്‍ രണ്ടിനും രേഖപ്പെടുത്തും. കുന്ദമംഗലം മജിസ്ട്രേറ്റിന് മുന്‍പാകെ ആണ് മൊഴി രേഖപ്പെടുത്തുക. ഇവര്‍ക്ക് ഹാജരാവാന്‍ കോടതി നോട്ടീസ് അയച്ചു.

Intro:കൂടത്തായി കൊലപാതകം: പ്രതികളായ ജോളിയേയും മാത്യുവിനേയും പൊലീസ് കസ്റ്റഡിയില്‍ വിട്ടുBody:കൂടത്തായി കൊലപാതകം: പ്രതികളായ ജോളിയേയും മാത്യുവിനേയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൂടത്തായി കൊലക്കേസില്‍ പ്രതികളായ ജോളി, എം എസ് മാത്യൂ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജോളിയെ 4 ദിവസത്തേക്കും മാത്യു വിനെ 3 ദിവസത്തേക്കുമാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. അതേസമയം അടുത്ത മാസം ആദ്യം ഷാജുവിന്റെയും സിലിയുടെ സഹാദരന്‍ സിജോയുടെയും ജോളിയുടെ കുട്ടികളുടെയും രഹസ്യമൊഴി രേഖപ്പെട്ടുത്തും.

പതിനൊന്ന് മണിയോടെയാണ് കൂടത്തായി കൊലക്കേസ് പ്രതികളായ ജോളി ജോസഫ്, മാത്യു എന്നിവരെ താമരശ്ശേരി ജുഡീഷ്യന്‍ ഫസ്റ്റ്ക്ലാസ് മജിസ്േ്രടറ്റ് കോടതിയില്‍ ഹാജരാക്കിയത്.ആല്‍ഫയിന്‍ കൊലക്കേസില്‍ ജോളിയെയും സിലി വധക്കേസില്‍ മാത്യുവിനെയും കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം ആവശ്യപെട്ടു.
14 ദിവസം കസ്റ്റസിയില്‍ വേണമെന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം.
ആല്‍ഫൈന്‍ കേസില്‍ ജോളിയെ നാല് ദിവസത്തെ യും സിലി വധക്കേസില്‍ മാത്യു വിനെ 3 ദിവസത്തെയും പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു.
തെളിവെടുപ്പിനായി കട്ടപ്പനയിലും കോയമ്പത്തൂരിലും കൊണ്ടു പോകുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.കസ്റ്റഡി കാലയളവില്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും അന്വേഷണ സംഘം പൂര്‍ത്തിയാക്കും.അതേസമയം അടുത്ത മാസം 7 ന് ഷാജുവിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും.
കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുസീഷ്യല്‍ കോടതിക്ക് മുമ്പാകെ ഹാജരാവന്‍ നിര്‍ദ്ദേശം. ജോളിയുടെ രണ്ട് മക്കളുടെ മൊഴി നവംബര്‍ ഒന്നിന് രേഖപ്പെടുത്തും. സിജോയുടെ മൊഴി നവംബര്‍ രണ്ടിനും രേഖപ്പെടുത്തും. കുന്ദമംഗലം മജിസ്ട്രറ്റിന് മുന്‍പാകെ ആണ് രേഖപ്പെടുത്തുക. ഹാജരാവാന്‍ കോടതി നോട്ടീസ് അയച്ചു.Conclusion:ഇ ടി വി ഭാരതി കോഴിക്കോട്

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.