കൊൽക്കത്ത: നഗരത്തിലെ ഫ്ലാറ്റിൽ നിന്ന് 20 കിലോഗ്രാം മയക്കുമരുന്ന് കണ്ടെടുത്തു. മയക്കുമരുന്ന് കൈവശം വച്ചതിന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധുക് അഹമ്മദ്, പ്രശാന്ത ദാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിപണിയില്‍ 85 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ കേസിലെ മുഖ്യപ്രതി സക്കീറിനെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
പ്രതികള്‍ സ്ഥിരമായി ഇന്ത്യയിൽ നിന്ന് ചൈനയിലേക്കുള്ള ഈന്തപ്പഴ പാക്കറ്റുകളിൽ ചരസ് ഒളിപ്പിച്ചു കടത്തുന്നവരാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.