കാസർകോട്: മദ്യലഹരിയില്‍ സുഹൃത്തുകള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തിലെ ഒരാള്‍ മരിച്ചു. വെള്ളരിക്കുണ്ട് പരപ്പ പട്ടളത്താണ് സംഭവം. തോടം ചാലിലെ കീരി രവിയാണ് (48)മരിച്ചത്. ഇയാളുടെ അകന്ന ബന്ധു കുഞ്ഞികണ്ണനെ(45) ഗുരുതരമായപരിക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രവിയും കുഞ്ഞികണ്ണനും തമ്മിൽ ഒന്നിച്ചിരുന്നു മദ്യപിക്കുന്നതിനിടെയാണ് വാക്ക് തർക്കം ഉടലെടുക്കുകയും രവി കുഞ്ഞികണ്ണനെ വെട്ടുകയുമാണ് ഉണ്ടായത്. കണ്ണനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് രാവിലെ നടന്ന തിരച്ചിലിനിടെയാണ് രവിയെ കുത്തേറ്റ് മരിച്ച നിലയിൽ കാണുന്നത്.
പൊലീസ് ഇൻക്വസ്റ്റിൽ രവിയുടെ നെഞ്ചിൽ കത്തി കൊണ്ട് വെട്ടിയത് പോലുള്ള ആഴത്തിലുള്ള മുറിവ് കണ്ടെത്തി. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പ. കാഞ്ഞങ്ങാട് ഡി. വൈ. എസ്. പി. എം. പി. വിനോദ്. വെള്ളരിക്കുണ്ട് സി. ഐ. കെ. പ്രേം സദൻ. എസ്. ഐ. ശ്രീദാസ് പുത്തൂർ എന്നിവർ സ്ഥലത്ത് എത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം രവിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പൊലീസ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.