ETV Bharat / jagte-raho

11 വയസുകാരിയുടെ ആത്മഹത്യ; അമ്മ അറസ്റ്റില്‍ - SUICIDE

ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. അമ്മ കുട്ടിയെ നിരന്തരം മർദിച്ചിരുന്നതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിരുന്നു.

കാർത്തിപ്പള്ളി  കാർത്തിപ്പള്ളി കൊലപാതകം  മാതാവ് അറസറ്റില്‍  ആത്മഹത്യ പ്രേരണ കുറ്റം  ചിറ്റൂര്‍ വീട്ടില്‍ അശ്വതി  KARTHIKAPALLY  SUICIDE  _MOTHER_ARREST
11 വയസുകാരിയുടെ ആത്മഹത്യ; അമ്മ അറസ്റ്റില്‍
author img

By

Published : Jun 19, 2020, 10:45 PM IST

ആലപ്പുഴ: കാർത്തിപ്പള്ളിയിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി വീട്ടിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ അമ്മ അശ്വതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മ കുട്ടിയെ നിരന്തരം മർദിച്ചിരുന്നതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിരുന്നു.

കാര്‍ത്തികപ്പള്ളി മഹാദേവികാട് ചിറ്റൂര്‍ വീട്ടില്‍ അശ്വതിയുടെ മകള്‍ ഹര്‍ഷയെ ഞായറാഴ്ചയാണ് വീട്ടില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യ വിവാഹത്തിലെ മകളായ ഹര്‍ഷയെ അശ്വതി നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ നേരത്തേ ആരോപിച്ചിരുന്നു. അശ്വതിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മൃതദേഹവുമായെത്തിയ ആംബുലന്‍സ് തടഞ്ഞ് റോഡ് ഉപരോധിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.