ETV Bharat / jagte-raho

ഭര്‍ത്താവ് കൊലപ്പെടുത്തി പുഴയില്‍ താഴ്ത്തിയ സംഭവം: മൃതദേഹം ഇനിയും കണ്ടെത്താനായില്ല

author img

By

Published : Oct 23, 2019, 12:04 PM IST

ഏഴ് ദിവസത്തെ കസ്റ്റഡിക്ക് ശേഷം പ്രതി സെല്‍ജോയെ ജയിലിലേക്കയച്ചു. കസ്റ്റഡിയിലിരിക്കുമ്പോഴും സെല്‍ജോയില്‍ നിന്നും കൂടുതല്‍ വിവരങ്ങളൊന്നും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല.

ഭര്‍ത്താവ് കൊലപ്പെടുത്തി ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ സംഭവം: മൃതദേഹം ഇനിയും കണ്ടെത്താനായില്ല

കാസർകോട്: ഭര്‍ത്താവ് കൊലപ്പെടുത്തി ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കൊല്ലം സ്വദേശിനി പ്രമീളയുടെ മൃതദേഹം ഇനിയും കണ്ടെത്താനായില്ല. സാങ്കേതിക വിദഗ്‌ധരുടെ സഹായത്തോടെ ചന്ദ്രഗിരി പുഴയില്‍ ദിവസങ്ങളോളം നടത്തിയ തെരച്ചില്‍ വിഫലമായി. പുഴയുടെ അടിത്തട്ടില്‍ മണല്‍ അടിഞ്ഞു കൂടിയതാണ് തെരച്ചിലിന് തടസമാകുന്നത്.

സെപ്റ്റംബര്‍ 20നാണ് പ്രമീള കൊല്ലപ്പെട്ടത്. ഒക്‌ടോബര്‍ പത്തിനാണ് പ്രമീളയെ കൊലപ്പെടുത്തി മൃതദേഹം പുഴയില്‍ താഴ്ത്തിയെന്ന് ഭര്‍ത്താവ് സെല്‍ജോ മൊഴി നല്‍കിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചന്ദ്രഗിരിപ്പുഴയില്‍ തെക്കില്‍പാലത്തിന് സമീപം സോണാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചും സ്‌ക്യൂബ ഡൈവര്‍മാരെ ഉപയോഗിച്ചുമാണ് തിരച്ചില്‍ നടന്നത്. മൃതദേഹം ചാക്കിലാക്കി കല്ല് കെട്ടിതാഴ്ത്തി എന്ന് പറയുന്ന സ്ഥലത്ത് നിന്നും മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍കൂടി പരിശോധന നടത്താനാണ് തീരുമാനം.

അതേ സമയം ഏഴ് ദിവസത്തെ കസ്റ്റഡിക്ക് ശേഷം പ്രതി സെല്‍ജോയെ ജയിലിലേക്കയച്ചു. കസ്റ്റഡിയിലിരിക്കുമ്പോഴും സെല്‍ജോയില്‍ നിന്നും കൂടുതല്‍ വിവരങ്ങളൊന്നും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. സെല്‍ജോയുടെയും പ്രമീളയുടെയും രണ്ട് മക്കളെ ശിശുക്ഷേമ സമിതി പ്രമീളയുടെ ബന്ധുക്കള്‍ക്കൊപ്പം അയച്ചു.

Intro:ഭര്‍ത്താവ് കൊലപ്പെടുത്തി ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കൊല്ലം സ്വദേശിനി പ്രമീളയുടെ മൃതദേഹം ഇനിയും കണ്ടെത്താനായില്ല. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ചന്ദ്രഗിരി പുഴയില്‍ ദിവസങ്ങളോളം നടത്തിയ തിരച്ചില്‍ വിഫലമായി. പുഴയുടെ അടിത്തട്ടില്‍ മണല്‍ അടിഞ്ഞു കൂടിയതാണ് തിരച്ചിലിന് തടസമാകുന്നത്.
Body:
സെപ്റ്റംബര്‍ 20നാണ് പ്രമീള കൊല്ലപ്പെട്ടത്. ഒക്ടോബര്‍ പത്തിനാണ് പ്രമീളയെ കൊലപ്പെടുത്തി മൃതദേഹം പുഴയില്‍ താഴ്ത്തിയെന്ന് ഭര്‍ത്താവ് സെല്‍ജോ മൊഴി നല്‍കിയത്. തുടര്‍ന്നിങ്ങോട്ടുള്ള ദിവസങ്ങളില്‍ ചന്ദ്രഗിരിപ്പുഴയില്‍ തെക്കില്‍പാലത്തിന് സമീപം സോണാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചും സ്‌കുബ ഡൈവര്‍മാരെ ഉപയോഗിച്ചുമാണ് തിരച്ചില്‍ നടന്നത്. മൃതദേഹം ചാക്കിലാക്കി കല്ല് കെട്ടിതാഴ്ത്തി എന്ന് പറയുന്ന സ്ഥലത്ത് നിന്നും മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍കൂടി പരിശോധന നടത്താനാണ് തീരുമാനം. സോണാര്‍ സംവിധാനത്തിനൊപ്പം സ്‌കൂബ ഡൈവിങ് വിദഗ്ധരെ കൂടി ഉപയോഗിച്ചു പുഴയില്‍ തിരച്ചില്‍ നടത്തും.

അതേ സമയം ഏഴ് ദിവസത്തെ കസ്റ്റഡിക്ക് ശേഷം പ്രതി സെല്‍ജോയെ ജയിലിലേക്കയച്ചു. കസ്റ്റഡിയിലിരിക്കുമ്പോഴും സെല്‍ജോയില്‍ നിന്നും കൂടുതല്‍ വിവരങ്ങളൊന്നും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. സെല്‍ജോയുടെയും പ്രമീളയുടെയും രണ്ട് മക്കളെ ശിശുക്ഷേമ സമിതി പ്രമീളയുടെ ബന്ധുക്കള്‍ക്കൊപ്പം അയച്ചു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.