ETV Bharat / jagte-raho

തളിപ്പറമ്പില്‍ വന്‍ ലഹരി മരുന്ന് വേട്ട - നൈട്രസപാം ഗുളിക

ഷമീമ മന്‍സിലില്‍ ടി.കെ റിയാസ് (26) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 206 ലഹരി ഗുളികകള്‍ എക്സൈസ് പിടികൂടി

Huge drug poisoning in Taliparamba  drug poisoning in Taliparamba  തളിപ്പറമ്പില്‍ വന്‍ ലഹരി മരുന്ന് വേട്ട  നൈട്രസപാം ഗുളിക  തളിപ്പറമ്പ് എക്‌സൈസ്
തളിപ്പറമ്പില്‍ വന്‍ ലഹരി മരുന്ന് വേട്ട
author img

By

Published : Dec 28, 2019, 8:11 PM IST

കണ്ണൂര്‍: മാരക ലഹരി വസ്തുവായ നൈട്രസപാം ഗുളികകളുമായി യുവാവ് പിടിയില്‍. തളിപ്പറമ്പ് ഷമീമ മന്‍സിലില്‍ ടി.കെ റിയാസ് (26) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 206 ലഹരി ഗുളികകള്‍ എക്സൈസ് പിടികൂടി. തളിപ്പറമ്പ് സഹകരണ ആശുപത്രി കാന്‍റീന്‍ പരിസരത്ത് നടത്തിയ പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്.

കേളജുകള്‍ കേന്ദ്രീകരിച്ച് യുവാക്കള്‍ക്ക് ലഹരി എത്തിച്ച് നല്‍കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ റിയാസ് എന്ന് പൊലീസ് പറഞ്ഞു. ഒരു ഗുളിക 200 മുതല്‍ 300 രൂപ വരെ വിലയ്ക്കാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നത്. മുംബൈയില്‍ നിന്നാണ് ഗുളിക എത്തിക്കുന്നത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. കൃഷ്ണകുമാര്‍, ഓഫീസര്‍മാരായ കെ.പി.മധുസൂദനന്‍, പി.വി.ബാലകൃഷ്ണന്‍, കെ.ടി.എന്‍ മനോജ്, കെ.വി നികേഷ്, സി.വി.അനില്‍കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Intro:തളിപ്പറമ്പില്‍ വന്‍ ലഹരി മരുന്ന് വേട്ട, ലഹരിമരുന്ന് കടത്തിയ സ്‌കൂട്ടര്‍ സഹിതം യുവാവ് എക്‌സൈസിന്റെ പിടിയിലായി.
Body:
കെഎല്‍59.എ.704 നമ്പര്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മാരക ലഹരി വസ്തുവായ നൈട്രസപാം ഗുളികകള്‍ 206 (ഇരുനൂറ്റിയാറ് ) എണ്ണം സഹിതമാണ് തളിപ്പറമ്പ് സീതി സാഹിബ് സ്‌കൂളിന് സമീപം സിഎച്ച് റോഡിലുള്ള ഷമീമ മന്‍സിലിലെ ടി.കെ.റിയാസ്(26)നെ അറസ്റ്റ് ചെയ്തത്.
തളിപ്പറമ്പ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ ഇന്‍സ്‌പെക്ടര്‍ എസ്.കൃഷ്ണകുമാറും പാര്‍ട്ടിയും ചേര്‍ന്ന് തളിപ്പറമ്പ സഹകരണ ആശുപത്രി കാന്റീന് മുന്‍വശം വെച്ച് നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്.

എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് തളിപ്പറമ്പ സഹകരണ ആശുപത്രി കാന്റീന്‍ പരിസരത്ത് വെച്ച് ഇത്രയേറെ മാരക ലഹരി ഗുളികകളുമായി പ്രതിയെ പിടികൂടിയത്.

തളിപ്പറമ്പ് പരിസരത്തെ കോളജുകളിലും മറ്റും യുവാക്കള്‍ക്കിടയില്‍ ലഹരി ഗുളികകള്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായത്. ഒരു ഗുളിക 200 മുതല്‍ 300 രൂപ വരെ വിലയ്ക്കാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നതെന്നും മുംബൈയില്‍ നിന്നാണ് കൊണ്ട് വന്നതെന്നും പ്രതി എക്‌സൈസ് സംഘത്തോട് പറഞ്ഞു.
പിടികൂടിയ ഗുളിക 20 ഗ്രാം കൈവശം വെച്ചാല്‍ തന്നെ 10 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് എക്‌സൈസ് പറഞ്ഞു. ഓഫിസര്‍മാരായ കെ.പി.മധുസൂദനന്‍, പി.വി.ബാലകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍, കെ.ടി.എന്‍.മനോജ്, കെ.വി.നികേഷ്, ഡ്രൈവര്‍ സി.വി.അനില്‍കുമാര്‍ എന്നിവരും റെയിഡില്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.