ETV Bharat / jagte-raho

ആഘോഷ പ്രകടനത്തിനിടെ വീട്ടമ്മക്ക് വെട്ടേറ്റു; പ്രതികള്‍ റിമാന്‍ഡില്‍ - Pathanamthitta

നിരണം നോർത്ത് പുത്തൻ പുരയ്ക്കൽ വീട്ടിൽ അനന്ദു രാജ് (24), കോട്ടയ്ക്കകത്ത് വീട്ടിൽ ബെറിൻ ചാക്കോ (24) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്

Housewife hacked Pathanamthitta
Housewife hacked PathanamthittaHousewife hacked Pathanamthitta
author img

By

Published : Dec 18, 2020, 3:13 PM IST

പത്തനംതിട്ട: നിരണത്ത് സിപിഎം സ്ഥാനാർഥിയുടെ വിജയാഘോഷത്തിനിടെ വീട്ടമ്മയ്ക്ക് വെട്ടേറ്റ സംഭവത്തിൽ പിടിയിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. നിരണം നോർത്ത് പുത്തൻ പുരയ്ക്കൽ വീട്ടിൽ അനന്ദു രാജ് (24), കോട്ടയ്ക്കകത്ത് വീട്ടിൽബെറിൻ ചാക്കോ (24) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ആറാം വാർഡിൽ നിന്നും ബിജെപി സ്ഥാനാർഥിയായി മത്സരിച്ച ശ്രീജിത്ത് സോമന്‍റെ മാതാവ് സരസമ്മ (62) നാണ് വെട്ടേറ്റത്.

സിപിഎം സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച ബിനീഷ് കുമാറിന്‍റെ വിജയാഘോഷത്തിനിടെയായിരുന്നു ആക്രമണം. വീടിന് മുമ്പിൽ നിർത്തിയിട്ടിരുന്ന ശ്രീജിത്തിന്‍റെ കാറിന്‍റെ താഴെ വെച്ച് പടക്കം പൊട്ടിക്കുവാൻ സിപിഎം പ്രവർത്തകർ ശ്രമിച്ചതായി ആരോപണമുണ്ട്. ഇത് തടയുന്നതിനിടെയാണ് സരസമ്മയ്ക്ക് വെട്ടേറ്റത്. വലതു കൈയ്യുടെ തോളെല്ലിന് വെട്ടേറ്റ സരസമ്മ പരുമല സെന്‍റ് ഗ്രീഗോറിയോസ് ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ ഉൾപ്പെട്ട മറ്റ് മൂന്ന് പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പുളിക്കീഴ് എസ്ഐ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.