ചെന്നൈ: തമിഴ്‌നാട്ടില്‍ യുവാവിന്‍റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. തൂത്തുക്കുടി സ്വദേശിയായ സത്യമൂർത്തി (21)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്‌ച രാത്രി സുഹൃത്തുക്കളോടൊപ്പം പുറത്തുപോയ സത്യമൂർത്തി പിന്നീട് തിരികെ എത്തിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് നടത്തിയ തെരച്ചിലിൽ വനത്തിന് സമീപത്തെ കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തി. വിവരമറിഞ്ഞെത്തിയ പൊലീസ് മൂന്ന് മണിക്കൂർ തെരച്ചിൽ നടത്തിയിട്ടും മൃതദേഹത്തിന്‍റെ തല കണ്ടെത്താനായില്ല. ശരീരം മാത്രമായി പോസ്റ്റ്‌മോർട്ടത്തിന് അയക്കാൻ പൊലീസ് തീരുമാനിച്ചു. എന്നാൽ പൊലീസിന്‍റെ നടപടിക്കെതിരെ ഗ്രാമവാസികൾ പ്രതിഷേധം നടത്തി. വീണ്ടും നടത്തിയ തെരച്ചിലിൽ വനത്തിന് 400 മീറ്റർ അകലെ നിന്ന് തല കണ്ടെത്തി. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
യുവാവിന്‍റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി
തൂത്തുക്കുടി സ്വദേശിയായ സത്യമൂർത്തിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്‌ച രാത്രി സുഹൃത്തുക്കളോടൊപ്പം പുറത്തുപോയ സത്യമൂർത്തി പിന്നീട് തിരികെ എത്തിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.