തെലങ്കാന: മൂന്നു ദിവസം പ്രായമുള്ള കൈകുഞ്ഞിനെ ജീവനോടെ അടക്കം ചെയ്യാന്‍ ശ്രമിച്ച മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ മുത്തച്ഛനും മുത്തശ്ശിയും ഉള്‍പ്പെടെ മൂന്നു പേര് ചേര്‍ന്നാണ് ജീവനോടെ അടക്കം ചെയ്യാന്‍ ശ്രമിച്ചത്. ജൂബിലി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് പൊലീസ് കുഞ്ഞിനെ രക്ഷപെടുത്തി ഗാന്ധി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കരിം നഗറില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം. ജനിച്ചതു മുതല്‍ മൂത്രസംബന്ധമായ അസുഖം അനുഭവപ്പെട്ട കുട്ടിയെ രക്ഷിതാക്കള്‍ വിവിധ ആശുപത്രികളില്‍ ചികിത്സക്കായി കൊണ്ടുപോയിരുന്നു. എന്നാല്‍ ആശുപത്രികളില്‍ രോഗത്തിന് ചികിത്സയില്ലെന്ന് അറിയിച്ചു. ശേഷം കുടുബം വീട്ടിലേക്ക് തിരിച്ചു. ഇവിടെ വച്ച് കുഞ്ഞ് അനങ്ങുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍ പെടുകയായിരുന്നു. കുട്ടി മരിച്ചെന്ന ധാരണയില്‍ മൃതദേഹം അടക്കം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ അടക്കം ചെയ്യാന്‍ ശ്രമം: മൂന്നുപേര്‍ അറസ്റ്റില്‍ - Grandparents nabbed three-day-old baby
ജൂബിലി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് പൊലീസ് കുഞ്ഞിനെ രക്ഷപെടുത്തി ഗാന്ധി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കരിം നഗറില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം.

Conclusion: