ജിദ്ദ: നാഷണൽ ഇറാനിയൻ ഓയിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലിന് തീപിടിച്ചു. ഓയിൽ ടാങ്കർ പൊട്ടിത്തെറിച്ചാണ് വെള്ളിയാഴ്ച സ്ഫോടനമുണ്ടായത്. തുറമുഖ നഗരമായ ജിദ്ദയിൽ വച്ചായിരുന്നു അപകടം. ഇറാന്‍റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികളാണ് വിവരം പുറത്തുവിട്ടത്. ജിദ്ദയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ചെങ്കടലില്‍ വച്ചാണ് സ്ഫോടനമുണ്ടായത്. കപ്പലിന് കനത്തനാശനഷ്ടമുണ്ടായതായും ഇന്ധനം പൂര്‍ണമായും കടലിലേക്ക് ഒഴുകിപ്പോയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കപ്പല്‍ ജീവനക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും തീവ്രവാദ പ്രവർത്തനമായിരിക്കാം സ്ഫോടനത്തിന് പിന്നിലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇറാനിയന്‍ എണ്ണക്കപ്പലിന് തീപിടിച്ചു; സ്ഫോടനം സൗദി തീരത്ത്
ജിദ്ദയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ചെങ്കടലില്‍ വച്ചാണ് സ്ഫോടനമുണ്ടായത്
ജിദ്ദ: നാഷണൽ ഇറാനിയൻ ഓയിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലിന് തീപിടിച്ചു. ഓയിൽ ടാങ്കർ പൊട്ടിത്തെറിച്ചാണ് വെള്ളിയാഴ്ച സ്ഫോടനമുണ്ടായത്. തുറമുഖ നഗരമായ ജിദ്ദയിൽ വച്ചായിരുന്നു അപകടം. ഇറാന്‍റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികളാണ് വിവരം പുറത്തുവിട്ടത്. ജിദ്ദയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ചെങ്കടലില്‍ വച്ചാണ് സ്ഫോടനമുണ്ടായത്. കപ്പലിന് കനത്തനാശനഷ്ടമുണ്ടായതായും ഇന്ധനം പൂര്‍ണമായും കടലിലേക്ക് ഒഴുകിപ്പോയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കപ്പല്‍ ജീവനക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും തീവ്രവാദ പ്രവർത്തനമായിരിക്കാം സ്ഫോടനത്തിന് പിന്നിലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
https://www.aninews.in/news/world/middle-east/explosion-on-iranian-oil-tanker-off-jeddahs-coast20191011124452/
Conclusion: