പാലക്കാട്: ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ഡ്രൈവര്‍ക്കെതിരെ നടപടി. പാലക്കാട് വണ്ടാഴി സ്വദേശി രാജീവിന്‍റെ ലൈസൻസ് പാലക്കാട് ആർടിഒ സസ്പെന്‍ഡ് ചെയ്തു. പാലക്കാട് - തൃശൂർ ദേശീയ പാതയിലോടുന്ന സെന്‍റ് ജോസ് ബസിലെ ഡ്രൈവറായ രാജീവ് ഇന്നലെയാണ് ബസ് ഓടിക്കുന്നതിനിടെ ഫോണ്‍ ഉപയോഗിച്ചത്. വൈകിട്ട് മൂന്ന് മണിക്ക് പാലക്കാട് നിന്നും തൃശൂരിലേക്ക് പോയ ബസിൽ പാലക്കാട് മുതൽ ചിതലി വരെ 15 കിലോമീറ്ററോളം ഇയാൾ അപകടകരമായി വണ്ടി ഓടിച്ചിരുന്നു. ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരി ഡ്രൈവറുടെ ദൃശ്യം ഫോണിൽ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗം; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തു - ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
പാലക്കാട് - തൃശൂർ ദേശീയ പാതയിലോടുന്ന സെന്‍റ് ജോസ് ബസിലെ ഡ്രൈവറായ രാജീവാണ് ബസ് ഓടിക്കുന്നതിനിടെ ഫോണ്‍ ഉപയോഗിച്ചത്.