ലഖ്‌നൗ: മക്കളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ ശേഷം യുവതി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഭത്വ ഗ്രാമത്തിൽ ശനിയാഴ്‌ചയാണ് സംഭവം നടന്നത്. ഭർത്താവ് വീട്ടിലില്ലാത്ത സമയത്താണ് റിങ്കി(36) മക്കളായ തൻമയ്(4) മൻമയ് (2) എന്നിവരെ തീകൊളുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്.
നിലവിളി കേട്ടെത്തിയ അയൽവാസികൾ വീടിന്‍റെ കതക് പൊളിച്ച് അകത്ത് കടന്നപ്പോൾ സ്‌ത്രീയ്‌ക്കും കുട്ടികൾക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഉടൻതന്നെ മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികൾ മരിച്ചു. സ്‌ത്രീയുടെ നില ഗുരുതരമായി തുടരുന്നു. റിങ്കിയും ഭർത്താവായ രാജ് കിഷോറും കൃഷി ചെയ്യുന്നത് സംബന്ധിച്ച് ശനിയാഴ്‌ച രാവിലെ തർക്കം നടന്നതായി പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനയച്ചു.