ന്യൂഡൽഹി: ആവശ്യപ്പെട്ട പണം നൽകാതിരുന്നതിന് അമ്മയെ തല്ലിക്കൊന്നു. 22 വയസുകാരനാണ് പ്രതി. പ്രതിയായ അശുതോഷ് മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബർ 17നാണ് സംഭവമുണ്ടായത്. അമ്മ രാവിലെ പ്രാർഥനക്കായി ഇരിക്കുമ്പോഴാണ് അശുതോഷ് പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ആവർത്തിച്ചുള്ള അഭ്യർഥനയോട് അമ്മ പ്രതികരിച്ചില്ലെന്നും തുടർന്ന് ഇരുമ്പ് വടികൊണ്ട് അടിച്ച് താഴെയിടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. അമ്മ അബോധാവസ്ഥയിൽ വീണപ്പോൾ പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇരുമ്പ് വടിയും കണ്ടെടുത്തു.
ആവശ്യപ്പെട്ട പണം നൽകിയില്ല; മകൻ അമ്മയെ തല്ലിക്കൊന്നു - delhi crime
രാജ്യ തലസ്ഥാനത്താണ് സംഭവം. അമ്മ പ്രാര്‍ഥനക്ക് ഇരിക്കുന്ന സമയത്താണ് മകന്‍റെ ക്രൂരകൃത്യം
ന്യൂഡൽഹി: ആവശ്യപ്പെട്ട പണം നൽകാതിരുന്നതിന് അമ്മയെ തല്ലിക്കൊന്നു. 22 വയസുകാരനാണ് പ്രതി. പ്രതിയായ അശുതോഷ് മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബർ 17നാണ് സംഭവമുണ്ടായത്. അമ്മ രാവിലെ പ്രാർഥനക്കായി ഇരിക്കുമ്പോഴാണ് അശുതോഷ് പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ആവർത്തിച്ചുള്ള അഭ്യർഥനയോട് അമ്മ പ്രതികരിച്ചില്ലെന്നും തുടർന്ന് ഇരുമ്പ് വടികൊണ്ട് അടിച്ച് താഴെയിടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. അമ്മ അബോധാവസ്ഥയിൽ വീണപ്പോൾ പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇരുമ്പ് വടിയും കണ്ടെടുത്തു.
https://www.aninews.in/news/national/general-news/delhi-22-year-old-arrested-for-killing-mother20191023061143/
Conclusion: