ETV Bharat / jagte-raho

കാർ മോഷ്‌ടാക്കള്‍ മൂന്നാറിൽ പിടിയിൽ

ഉണ്ണി, മണി, തക്കു എന്നിവരും കൂടെയുണ്ടായിരുന്ന യുവതിയേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നട്ടിലേക്ക് കടക്കാടുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്.

കാർ മോഷ്ട്ടാക്കൾ മൂന്നാറിൽ പിടിയിൽ car theft 3 arrested Kottayam Car theft Theft കാര്‍ കോട്ടയം
കാർ മോഷ്ട്ക്കൾ മൂന്നാറിൽ പിടിയിൽ
author img

By

Published : Mar 4, 2020, 1:54 AM IST

Updated : Mar 4, 2020, 6:49 AM IST

കോട്ടയം: ഭാരത് ആശുപത്രിയിൽ നിന്നും ഡോക്ടറുടെ വാഹനവുമായി കടന്ന മോഷ്ടാക്കൾ മൂന്നാറിൽ പൊലീസ് പിടിയിൽ. ഉണ്ണി, മണി, തക്കു എന്നിവരും കൂടെയുണ്ടായിരുന്ന യുവതിയേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നട്ടിലേക്ക് കടക്കാടുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്. സെക്യൂരിറ്റി ജീവനക്കാരനെ കമ്പളിപ്പിച്ച് ഇന്നലെ വൈകുന്നേരമാണ് യുവതിയടങ്ങുന്ന നാലംഗ സംഘം കാർ കൈക്കലാക്കിയത്. മൂന്നാറിൽ നിന്നും കാർ സഹിതമാണ് പ്രതികളെ പിടികൂടിയത്.

മൂന്നാർ- മാട്ടുപ്പെട്ടി റൂട്ടിലൂടെ പ്രതികൾ സഞ്ചരിക്കുന്നുവെന്ന് വിവരം ലഭിച്ച പൊലീസ് ഇവരെ പിൻതുടരുകയായിരുന്നു. കാറുമായി തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു പ്രതികൾ. മൂന്നാർ പൊലീസിന്‍റെ സഹായത്തോടെയാണ് കോട്ടയം വെസ്റ്റ് പൊലീസ് പ്രതികളെ പിടികൂടുന്നത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. എറണാകുളം സ്വദേശികളാണ് പ്രതികൾ. കോട്ടയം ഡിവൈ.എസ്.പി ശ്രീകുമാർ, വെസ്റ്റ് പൊലീസ് സ്റ്റേഷൻ സി.ഐ എം.ജെ അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Last Updated : Mar 4, 2020, 6:49 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.