മലപ്പുറം എടപ്പാളിൽ ആക്രിസാധനങ്ങൾ ശേഖരിക്കുന്നതിനിടെ നാടോടി പെൺകുട്ടിക്ക് ക്രൂരമര്‍ദനം. സംഭവത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്‍റുമായ സി രാഘവനെ അറസ്റ്റ് ചെയ്തു. 10 വയസുകാരിയാണ് മർദനത്തിനിരയായത്. തമിഴ്നാട് സ്വദേശിയായ പെൺകുട്ടിയെ പൊന്നാനിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നെറ്റിയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. എടപ്പാളില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കുകയായിരുന്ന പെണ്‍കുട്ടിയെ രാഘവന്‍ മര്‍ദിക്കുകയായിരുന്നു. നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുമെന്നും കുറ്റവാളി എത്ര ഉന്നതനായാലും ശക്തമായ നടപടിയെടുക്കുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് അറിയിച്ചു.
മലപ്പുറത്ത് നടോടി പെൺകുട്ടിക്ക് ക്രൂരമർദനം: സിപിഎം ഏരിയ കമ്മിറ്റി അംഗം അറസ്റ്റിൽ - എടപ്പാൾ
സിപിഎം ഏരിയ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്‍റുമായ സി.രാഘവനെയാണ് അറസ്റ്റ് ചെയ്തത്.