പാട്‌ന (ബിഹാര്‍): സംസ്ഥാനത്ത് നടപ്പാക്കിയ മദ്യ നിരോധനത്തിനെതിരെ മദ്യകുപ്പി ഉയര്‍ത്തി പ്രതിഷേധിച്ച യുവാവിനെ അറസ്റ്റ് ചെയ്‌തു. ബിഹാറിലെ കിഷന്‍പൂരിലാണ് സംഭവം. സുഭാഷ് കുമാര്‍ എന്ന യുവാവാണ് മദ്യ കുപ്പി ഉയര്‍ത്തി തന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ വെല്ലുവിളിച്ചത്. സമൂഹമാധ്യമത്തില്‍ അപ്‌ലോഡ് ചെയ്‌ത വീഡിയോയിലൂടെയാണ് സുഭാഷ് കുമാര്‍ പൊലീസിനെ വെല്ലുവിളിച്ചത്.
ഇയാള്‍ പോസ്റ്റ് ചെയ്‌ത രണ്ട് വീഡിയോകള്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് സുഭാഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. അതിര്‍ത്തി വഴി അനധികൃതമായി നേപ്പാളിലേക്ക് ഇയാള്‍ മദ്യം കടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അധികാരികള്‍ക്കെതിരെ അസഭ്യം പറഞ്ഞെന്ന കേസും ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.