ETV Bharat / international

YouTube shopping channel | തത്സമയ ഷോപ്പിങ് അനുഭവം ഒരുക്കാൻ യൂട്യൂബ്, ഔദ്യോഗിക ചാനൽ ഈ മാസം അവസാനമെത്തും

author img

By

Published : Jun 21, 2023, 7:48 PM IST

യൂട്യൂബിന്‍റെ ഔദ്യോഗിക ഷോപ്പിംഗ് ചാനൽ ഈ മാസം അവസാനം ദക്ഷിണ കൊറിയയിൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ

YouTube  YouTube shopping channel  South Korea  YouTube Shopping features  Google  പരസ്യദാതാക്കൾ  ഫിലിപ്പ് ഷിൻഡ്‌ലർ  ആൽഫബെറ്റ്  യൂട്യൂബ്  ഷോപ്പിംഗ് ചാനൽ  ഷോപ്പിങ് ചാനൽ ലോഞ്ച്
YouTube shopping channel

സിയോൾ : ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് (YouTube) ഈ മാസം അവസാനം തങ്ങളുടെ ഔദ്യോഗിക ഷോപ്പിംഗ് ചാനൽ (official shopping channel ) ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ട്. ദക്ഷിണ കൊറിയയിലാണ് ഷോപ്പിങ് ചാനൽ ലോഞ്ച് ചെയ്യുന്നതെന്നാണ് വിവരം. ജൂൺ 30 ന് തുറക്കാൻ പോകുന്ന പുതിയ ചാനൽ കമ്പനികൾക്ക് ഒരു തത്സമയ വാണിജ്യ പ്ലാറ്റ്‌ഫോമാണ് (live commerce platform) നൽകുന്നത്.

ഇതിന് പുറമെ ലോഞ്ച് ചെയ്യുന്ന സമയത്ത് 30 ഓളം ബ്രാൻഡുകൾക്ക് അവരുടെ ഷോപ്പിംഗ് ഉള്ളടക്കം തത്സമയം സ്‌ട്രീം (livestream shopping content) ചെയ്യാനും യൂട്യൂബ് പദ്ധതിയിടുന്നുണ്ട്. ഇതാദ്യമായാണ് യൂട്യൂബ് ഒരു ഔദ്യോഗിക ഷോപ്പിംഗ് ചാനൽ തുറക്കുന്നത്. കൊറിയയിലുൾപ്പടെയുള്ള എല്ലാ ഉപയോക്താക്കൾക്കും ആകർഷകവും വിജ്‌ഞാനപ്രദവും വിനോദപ്രദവുമായ ഷോപ്പിംഗ് അനുഭവം സൃഷ്‌ടിക്കാൻ യൂട്യൂബ് പ്രതിജ്‌ഞാബദ്ധരാണ്.

ഷോപ്പിംഗ് ടാബ് : ഇതിനായി വ്യത്യസ്‌തമായ യൂട്യൂബ് ഷോപ്പിങ് ഫീച്ചറുകൾ പരീക്ഷിച്ച് അതിനെ ക്രോഡീകരിച്ച് എറ്റവും നല്ല സേവനം നൽകാൻ ഞങ്ങൾ പരിശ്രമിക്കുമെന്ന് യൂട്യൂബ് പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വർഷം യൂട്യൂബ് എക്‌സ്‌പ്ലോർ വിഭാഗത്തിൽ ഒരു പുതിയ ഷോപ്പിംഗ് ടാബ് (shopping tab) പുറത്തിറക്കിയിരുന്നു. യോഗ്യരായ നിർമാതാക്കൾക്ക് (eligible creators) അവരുടെ ലൈവ് സ്‌ട്രീമുകളിൽ ഉത്പന്നങ്ങള്‍ ടാഗ് ചെയ്യാനോ അവരുടെ വീഡിയോകൾക്ക് കീഴിൽ ഉത്പന്നങ്ങള്‍ ലിസ്റ്റ് ചെയ്യാനോ കാഴ്‌ചക്കാർക്ക് അല്ലെങ്കിൽ ഉപഭോക്താക്കൾക്ക് (viewers) ആ ഉത്പന്നങ്ങള്‍ അതുവഴി നേരിട്ട് വാങ്ങാനോ അനുവദിക്കുന്ന സൗകര്യമാണ് ഷോപ്പിങ് ടാബ്.

also read : ഇനി മികച്ച വീഡിയോകൾ; മൊബൈലില്‍ യൂട്യൂബ് '1080p പ്രീമിയം' സ്ട്രീമിങ് ഓപ്ഷനുമായി യൂട്യൂബ്

കൂടുതൽ സ്രഷ്‌ടാക്കളെ (creators) വളർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യൂട്യൂബിനെ ഷോപ്പിങ് രീതിയിലേക്ക് മാറ്റുന്നതിലാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ആൽഫബെറ്റ് ചീഫ് ബിസിനസ് ഓഫിസർ ഫിലിപ്പ് ഷിൻഡ്‌ലർ പറഞ്ഞു. ഇത് പരസ്യദാതാക്കൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്‌ടിക്കും. അതിന് പുറമെ കമ്പനി വലിയ സാധ്യതകളാണ് ആ സംരംഭത്തിലൂടെ കാണുന്നത്.

also read : ജോലിക്കൊപ്പം അധിക വരുമാനം; ചെയ്യേണ്ടത് യൂട്യൂബില്‍ വെറും 'ലൈക്ക്' അടി മാത്രം, പരസ്യത്തെ പിന്തുടര്‍ന്ന യുവതിക്ക് സംഭവിച്ചത്

പരസ്യ വരുമാനം കുറയുന്നു : ഉപഭോക്താക്കൾക്ക് അവർക്കിഷ്‌ടപ്പെട്ട ബ്രാൻഡുകളിൽ നിന്നോ നിർമാതാക്കളിൽ നിന്നോ സാധനങ്ങൾ എളുപ്പത്തിൽ വാങ്ങാൻ ഈ പ്ലാറ്റ്‌ഫോം സഹായിക്കുമെന്നും ഷിൻഡ്‌ലർ കൂട്ടിച്ചേർത്തു. ഗൂഗിളിന്‍റെയും യൂട്യൂബിന്‍റെയും മാതൃ കമ്പനിയാണ് ആൽഫബെറ്റ്. പരസ്യങ്ങളിൽ നിന്നുള്ള വരുമാനം യൂട്യൂബിന് 2.6 ശതമാനം കുറഞ്ഞ സാഹചര്യത്തിലാണ് ഷോപ്പിംഗ് ചാനൽ ലോഞ്ച് ചെയ്യാനുള്ള തീരുമാനം. മാർച്ച് 31 ന് യൂട്യൂബ് 6.69 ബില്യൺ ഡോളറാണ് പരസ്യ വരുമാനം നേടിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 6.87 ബില്യൺ ഡോളറായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.