ETV Bharat / international

മൂന്നാം തവണയും പാർട്ടി സെക്രട്ടറി: 20-ാമത് സെൻട്രൽ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി ഷി ജിൻപിങ് - Xi Jinping

ചൈനീസ് പ്രസിഡന്‍റായും പാർട്ടി സെക്രട്ടറിയായും ഷി ജിൻപിങ് തുടരും.

പാർട്ടി സെക്രട്ടറി  പാർട്ടി സെക്രട്ടറി ഷി ജിൻപിങ്  ജനറൽ സെക്രട്ടറിയായി ഷി ജിൻപിങ്  ഷി ജിൻപിങ്  ചൈനീസ് പ്രസിഡന്‍റായി ഷി ജിൻപിങ്  കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന  കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന ഷി ജിൻപിങ്  സിപിസി സെൻട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാൻ  സിപിസി സെൻട്രൽ കമ്മിറ്റി  കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന സെൻട്രൽ കമ്മിറ്റി  ചൈന പാർട്ടി കോൺഗ്രസ് സെക്രട്ടറിയായി ഷി ജിൻപിങ്  Xi elected general secretary  CPC central committee general secretary  CPC central committee general secretary Xi  Xi Jinping  Chinese President Xi Jinping
മൂന്നാം തവണയും പാർട്ടി സെക്രട്ടറി: 20-ാമത് സെൻട്രൽ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി ഷി ജിൻപിങ്
author img

By

Published : Oct 23, 2022, 10:55 AM IST

ബെയ്‌ജിങ്: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സിപിസി) 20-ാമത് സെൻട്രൽ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിനെ തെരഞ്ഞെടുത്തു. ഷി അധ്യക്ഷനായ സെഷനിൽ സിപിസി കേന്ദ്ര കമ്മിറ്റിയിലെ 203 അംഗങ്ങളും 168 ഇതര അംഗങ്ങളും പങ്കെടുത്തു. സെഷനിൽ സിപിസി സെൻട്രൽ മിലിട്ടറി കമ്മിഷൻ ചെയർമാനായും ഷി തിരഞ്ഞെടുക്കപ്പെട്ടു.

സെഷനിൽ തെരഞ്ഞെടുക്കപ്പെട്ട സിപിസി സെൻട്രൽ കമ്മിറ്റിയുടെ പൊളിറ്റിക്കൽ ബ്യൂറോയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ ഷി ജിൻപിംഗ്, ലി ക്വിയാങ്, ഷാവോ ലെജി, വാങ് ഹുനിംഗ്, കായ് ക്വി, ഡിംഗ് സ്യൂക്‌സിയാങ്, ലി സി എന്നിവരാണ്. സിപിസി സെൻട്രൽ കമ്മിറ്റിയുടെ പൊളിറ്റിക്കൽ ബ്യൂറോയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി നാമനിർദ്ദേശം ചെയ്‌ത സിപിസി സെൻട്രൽ കമ്മിറ്റി സെക്രട്ടേറിയറ്റിലെ അംഗങ്ങളെ അംഗീകരിച്ച സെഷനിൽ സിപിസി സെൻട്രൽ കമ്മിറ്റിയുടെ പൊളിറ്റിക്കൽ ബ്യൂറോ അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ടു.

സെൻട്രൽ മിലിട്ടറി കമ്മീഷൻ അംഗങ്ങളെ സെഷൻ തെരഞ്ഞെടുത്തു. 20-ാമത് സിസിഡിഐയുടെ ആദ്യ പ്ലീനറി സെഷനിൽ തിരഞ്ഞെടുക്കപ്പെട്ട സെൻട്രൽ കമ്മീഷൻ ഫോർ ഡിസിപ്ലിൻ ഇൻസ്പെക്ഷന്റെ (സിസിഡിഐ) സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറിമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ സെഷൻ അംഗീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.