ETV Bharat / international

സ്‌ത്രീകളും കുഞ്ഞുങ്ങളുമടക്കം പ്രസവത്തിന് മുൻപോ ശേഷമോ പ്രതിവര്‍ഷം 4.5 ദശലക്ഷത്തിലധികം മരണങ്ങള്‍ ; പഠനം പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

അവശ്യമായ ആരോഗ്യ പരിരക്ഷയും പരിചരണവും ലഭിക്കാത്തതിനാൽ ഗർഭകാലത്തും പ്രസവ ശേഷവുമായി മരണപ്പെടുന്ന അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും കണക്ക് പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന

Pregnancy  women  babies  UN  United Nations  childbirth  maternal health  newborn health  World Health Organization  WHO  Covid 19  pandemic  health systems  UNICEF  സ്‌ത്രീകളും കുഞ്ഞുങ്ങളും  പ്രസവം  നവജാത ശിശുക്കളുടെ മരണം  ഗർഭകാലത്തെ മരണം  ആരോഗ്യം  ലോകാരോഗ്യ സംഘടന
മാതൃ ശിശു മരണം
author img

By

Published : May 9, 2023, 9:14 PM IST

ജനീവ : സ്‌ത്രീകളും കുഞ്ഞുങ്ങളുമടക്കം ഗർഭകാലത്തോ പ്രസവസമയത്തോ അല്ലെങ്കിൽ കുഞ്ഞ് ജനിച്ച് ആദ്യ ആഴ്‌ചകളിലോ ആയി പ്രതിവര്‍ഷം 4.5 ദശലക്ഷത്തിലധികം മരണങ്ങള്‍ സംഭവിക്കുന്നതായി പഠനം. അത് ഓരോ ഏഴ് സെക്കന്‍റിലും ഒരു മരണം സംഭവിക്കുന്നതിന് തുല്യമാണ്. ചികിത്സയുള്ളതോ തടയാവുന്നതോ ആയ പ്രശ്‌നങ്ങളാലാണ് കൂടുതൽ മരണങ്ങളും സംഭവിക്കുന്നത് എന്നാണ് യുഎൻ പുറത്തുവിട്ട റിപ്പോർട്ട്.

2015 മുതൽ എട്ട് വർഷമായി ഓരോ വർഷവും ഏകദേശം 290,000 മാതൃമരണങ്ങൾ ഉണ്ടായിട്ടുണ്ട്. 28 ആഴ്‌ചത്തെ പ്രസവകാലത്തിന് ശേഷം 1.9 ദശലക്ഷം കുഞ്ഞുങ്ങളുടെ മരണങ്ങളും 2.3 ദശലക്ഷം നവജാതശിശുക്കളുടെ മരണങ്ങളും സംഭവിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അതേസമയം മാതാവിന്‍റെയും നവജാതശിശുക്കളുടെയും ആരോഗ്യത്തിനും അതിജീവനത്തിനും പ്രത്യേക പരിഗണന നൽകുന്നതിലൂടെ ആഗോള തലത്തിൽ മരണ നിരക്കിൽ മാറ്റം കൊണ്ടുവരാൻ സഹായിച്ചിട്ടുള്ളതായും പഠനങ്ങളിലുണ്ട്.

മഹാമാരി വെല്ലുവിളി ഉയർത്തി : കൊവിഡ് സമയത്ത് അമ്മമാർക്കും നവജാത ശിശുക്കൾക്കും വേണ്ടത്ര പരിചരണം നൽകുന്നതിൽ നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നു. ഇത് മരണ നിരക്ക് വർധിക്കുന്നതിന് കാരണമായതായി ലോകാരോഗ്യ സംഘടനയിലെ ആരോഗ്യ വിഭാഗം വിദഗ്‌ധൻ ഡോ അൻഷു ബാനർജി പറഞ്ഞു. എവിടെയാണ് പ്രസവമെങ്കിലും ഓരോ സ്‌ത്രീയ്‌ക്കും കുഞ്ഞിനും ലഭിക്കേണ്ട പ്രാഥമിക ആരോഗ്യ പരിരക്ഷയിൽ കൂടുതൽ മെച്ചപ്പെട്ട നിലവാരം കൊണ്ടുവരേണ്ടതുണ്ട്.

ആരോഗ്യ മേഖലയിൽ നിക്ഷേപങ്ങളില്ല : കൊവിഡ് സമയത്ത് ദാരിദ്ര്യം, മാനുഷിക പ്രതിസന്ധികൾ എന്നിവ ആരോഗ്യ സംവിധാനങ്ങളിൽ ചെലുത്തിയ സമ്മർദം വളരെ വലുതാണ്. ആരോഗ്യ വിഷയത്തിൽ 100 രാജ്യങ്ങളെ പരിഗണിച്ച് നടത്തിയ സർവേയിൽ 10 ൽ ഒരു രാജ്യത്തിന് മാത്രമാണ് അവരുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ആവശ്യമായ നിക്ഷേപം ഉള്ളത്. മാത്രമല്ല, അവശ്യ ആരോഗ്യ സേവനങ്ങളിൽ മഹാമാരിയ്‌ക്ക് ശേഷമുണ്ടായ ആഘാതങ്ങളെ കുറിച്ചുള്ള പഠനത്തിൽ നാലിലൊന്ന് രാജ്യങ്ങളിലും ഇപ്പോഴും ഗർഭധാരണത്തിനും പ്രസവാനന്തര പരിചരണത്തിനും രോഗികളായ കുട്ടികൾക്കുള്ള സേവനങ്ങൾക്കും വേണ്ടത്ര സംവിധാനങ്ങളില്ല.

also read : ഗര്‍ഭസ്ഥ ശിശുവിന് മസ്‌തിഷ്‌ക ശസ്‌ത്രക്രിയ; ലോകത്ത് ആദ്യമായി യുഎസില്‍; ആരോഗ്യ രംഗത്തെ പുതിയ കാല്‍വയ്‌പ്പ്

കൃത്യമായ ആരോഗ്യ പരിരക്ഷ നൽകണം : അവികസിത രാജ്യങ്ങളിലും സുരക്ഷാഭീഷണികളുള്ള രാജ്യങ്ങളിലുമുള്ള സ്‌ത്രീകളും കുഞ്ഞുങ്ങളുമാണ് ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ ലഭിക്കുന്നതിൽ വെല്ലുവിളികൾ നേരിടുന്നതെന്ന് യുണിസെഫ് ആരോഗ്യ ഡയറക്‌ടർ സ്റ്റീവൻ ലോവേറിയർ പറഞ്ഞു. ചെറുതും രോഗികളുമായ കുഞ്ഞുങ്ങളെ ചികിത്സിക്കാൻ ആവശ്യമായ നവജാത ശിശു സംരക്ഷണ യൂണിറ്റുകൾ മൂന്നിലൊന്നിൽ താഴെ രാജ്യങ്ങളിൽ മാത്രമാണ് ഉള്ളത്. അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും അതിജീവന നിരക്ക് വർധിപ്പിക്കുന്നതിന് പ്രസവത്തിന് മുൻപും ശേഷവും കൃത്യമായ ആരോഗ്യ പരിരക്ഷ നൽകണം.

also read : സിക്കിള്‍ സെല്‍ ഡിസീസ്; ലക്ഷണങ്ങള്‍ എന്തെല്ലാം? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആവശ്യമായ മരുന്നുകൾ, ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങൾ, പോഷകാഹാരം എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണെന്ന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നടന്ന ആഗോള കോൺഫറൻസിലെ റിപ്പോർട്ടിൽ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.