ഡാകർ: പടിഞ്ഞാറൻ ആഫ്രിക്കയിലെ സെനഗലില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 40 പേർ മരിച്ചു. ഇന്ന് പുലർച്ചെ 3.30ന് കഫ്രിൻ മേഖലയിലെ ഗ്നിവിയിലുണ്ടായ അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. പ്രസിഡന്‍റ് മക്കി സാലാണ് ഇതുസംബന്ധിച്ച വിവരം ട്വീറ്റിലൂടെ അറിയിച്ചത്.
-
🇸🇳 FLASH | Au moins 38 morts et 87 blessés après une collision entre deux bus au #Sénégal. L'accident a eu lieu dans la ville de #Kaffrine, à environ 250 km au sud-est de la capitale Dakar.
— Cerfia (@CerfiaFR) January 8, 2023 " class="align-text-top noRightClick twitterSection" data="
pic.twitter.com/d8h8GvXqHX
">🇸🇳 FLASH | Au moins 38 morts et 87 blessés après une collision entre deux bus au #Sénégal. L'accident a eu lieu dans la ville de #Kaffrine, à environ 250 km au sud-est de la capitale Dakar.
— Cerfia (@CerfiaFR) January 8, 2023
pic.twitter.com/d8h8GvXqHX🇸🇳 FLASH | Au moins 38 morts et 87 blessés après une collision entre deux bus au #Sénégal. L'accident a eu lieu dans la ville de #Kaffrine, à environ 250 km au sud-est de la capitale Dakar.
— Cerfia (@CerfiaFR) January 8, 2023
pic.twitter.com/d8h8GvXqHX
ദാരുണമായ സംഭവത്തില്‍ അതിയായ ദുഃഖമുണ്ടെന്നും മരിച്ചവരുടെ കുടുംബങ്ങളെ തന്‍റെ അഗാതമായ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. ദേശീയ പാത റോഡ് നമ്പർ ഒന്നില്‍, ടയർ പഞ്ചറായി റോഡിനുകുറുകെ ബസ് നിര്‍ത്തിയിരുന്നു.
തുടര്‍ന്ന്, എതിർദിശയിൽ നിന്നും വന്ന മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയുമായിരുന്നു. തിങ്കളാഴ്‌ച മുതൽ രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. റോഡ് സുരക്ഷ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ മന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പ്രസിഡന്‍റ് അറിയിച്ചു.