ETV Bharat / international

പ്രതി ഇന്ത്യയിലേക്ക് കടന്നിട്ടുണ്ട്, കണ്ടെത്തിയാല്‍ 5.23 കോടി പാരിതോഷികം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ - ടോയ കോർഡിങ്‌ലി

വാങ്കെട്ടി ബീച്ചിൽ യുവതി കൊല്ലപ്പെട്ട കേസിലാണ് ഓസ്ട്രേലിയയിൽ നഴ്‌സായി ജോലി ചെയ്‌തിരുന്ന രാജ്‌വീന്ദർ സിങിനായി പൊലീസ് അന്വേഷണം നടത്തുന്നത്.

Aus police offer record 1 million dollar reward  Indian suspect in murder case  Indian nurse fled to India after murder  Toyah Cordingley murdered bu Indian nurse  5 കോടി രൂപ വാഗ്‌ദാനവുമായി ഓസ്‌ട്രേലിയ  ഇന്ത്യയിലേക്ക് കടന്ന കൊലക്കേസ് പ്രതിയെ  വാങ്കെട്ടി  മെൽബൺ  രാജ്‌വീന്ദർ സിങ്  ക്വീൻസ്‌ലാൻഡ്  Melbourne  one million australian dollar reward for indian  beach murder case  Wangetti  Wangetti beach murder case  നഴ്‌സ്  രാജ്‌വീന്ദർ സിങ്  ടോയ കോർഡിങ്‌ലി
ഇന്ത്യയിലേക്ക് കടന്ന കൊലക്കേസ് പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 5.23 കോടി രൂപ വാഗ്‌ദാനവുമായി ഓസ്‌ട്രേലിയ
author img

By

Published : Nov 3, 2022, 4:29 PM IST

മെൽബൺ: ഓസ്ട്രേലിയൻ യുവതിയെ കൊലപ്പെടുത്തി ഇന്ത്യയിലേയ്ക്ക് കടന്നയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 1 മില്യൺ ഓസ്ട്രേലിയൻ ഡോളർ (5.23 കോടി ഇന്ത്യൻ രൂപ) പാരിതോഷികം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ പൊലീസ്. ക്വീൻസ്‌ലാൻഡ് പൊലീസാണ് പാരിതോഷികം പ്രഖ്യാപിച്ചത്. 2018 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

  • Anyone with information regarding the case or the whereabouts of Rajwinder Singh is urged to contact Queensland Police through the online portal (https://t.co/dWGfIYaKbX). In addition, anyone in Australia with information can call Crime Stoppers on 1800 333 000. pic.twitter.com/vd3e1W1SM7

    — Queensland Police (@QldPolice) November 2, 2022 " class="align-text-top noRightClick twitterSection" data=" ">

ഓസ്ട്രേലിയയിലെ കെയ്ൻസിൽ നിന്ന് 40 കീലോമീറ്റർ വടക്കുള്ള വാങ്കെട്ടി ബീച്ചിൽ വച്ചാണ് കൊലപാതകം നടന്നത്. നായയുമൊത്ത് ബീച്ചിലൂടെ നടക്കുന്നതിനിടെ ഇരുപത്തിനാലുകാരിയായ ടോയ കോർഡിങ്‌ലി കൊല്ലപ്പെടുകയായിരുന്നു. അന്വഷണത്തിൽ കൊലപാതകത്തിന് പിന്നിൽ ഇന്ത്യക്കാരനായ നഴ്‌സ് രാജ്‌വീന്ദർ സിങാണെന്നാണ് പൊലീസ് കണ്ടെത്തിയത്.

കൊലപാതകം നടന്ന് രണ്ട് ദിവസത്തിനുള്ളിൽ ഇയാൾ ജോലി ഉപേക്ഷിച്ച് നാട് വിട്ടെന്നാണ് വിവരം. ഇന്നിസ്‌ഫെയിലിലാണ് ഇയാൾ ജോലി ചെയ്‌തിരുന്നത്. ഭാര്യയെയും മൂന്ന് മക്കളെയും ഉപേക്ഷിച്ചാണ് ഇയാൾ ഇന്ത്യയിലേക്ക് കടന്നത്. രാജ്‌വീന്ദർ സിങ് 2018 ഒക്‌ടോബർ 23ന് സിഡ്‌നിയിൽ നിന്നും ഇന്ത്യയിലേക്ക് കടന്നെന്നാണ് ഓസ്‌ട്രേലിയൻ പൊലീസ് പറയുന്നത്.

ഇയാളെ പിടികൂടുന്നതിന് സഹായം അഭ്യർഥിച്ച് ക്വീൻസ്‌ലാൻഡ് പൊലീസ് ട്വീറ്റും ചെയ്‌തിട്ടുണ്ട്. വളരെ നികൃഷ്‌ടമായ ഒരു കുറ്റകൃത്യമാണ് ഇയാൾ ചെയ്‌തത്. ഒരു കുടുംബത്തെ ഇല്ലാതാക്കി. പ്രതിയെ പിടികൂടാൻ ക്വീൻസ്‌ലാൻഡിൽ ആദ്യമായാണ് ഒരു മില്യൺ ഓസ്‌ട്രേലിയൻ ഡോളർ വാഗ്‌ദാനം ചെയ്യുന്നതെന്നും ഡെപ്യൂട്ടി കമ്മിഷണർ ട്രേസി ലിൻഫോർഡ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.