കീവ് (യുക്രെയ്‌ന്‍) : ഇസ്രയേലിന് നേരെയുള്ള ഹമാസ് ആക്രമണങ്ങളെ അപലപിച്ച് യുക്രെയ്‌ന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ സെലന്‍സ്‌കി (Volodymyr Zelenskyy On Hamas Israel Conflict). സംഭവം ഭയാനകമാണെന്നും ഭീകരതയ്‌ക്ക് ലോകത്ത് സ്ഥാനമില്ലെന്നും സെലന്‍സി പ്രതികരിച്ചു. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്‍റെ അവകാശം (Hamas attack in Israel) ചോദ്യം ചെയ്യാനാകാത്തതാണെന്നും ആക്രമണങ്ങള്‍ക്ക് മുന്നില്‍ ഐക്യദാര്‍ഢ്യത്തോടെ നില്‍ക്കണമെന്നും സെലന്‍സ്‌കി എക്‌സില്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കി.
ഭീകരതയെ ആശ്രയിക്കുകയും അതിനായി പണം നല്‍കുകയും ചെയ്യുന്നവര്‍ ലോകത്തോട് വലിയ തെറ്റുചെയ്യുകയാണെന്നും യുക്രെയ്‌ന്‍ പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി. 'ഇസ്രയേലില്‍ നിന്നുള്ളത് ഭയാനകമായ വാര്‍ത്തയാണ്. തീവ്രവാദി ആക്രമണത്തില്‍ ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും നഷ്‌ടമായവര്‍ക്ക് എന്‍റെ അനുശോചനം. ഭീകരരെ പരാജയപ്പെടുത്തി ക്രമസമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്' - സെലന്‍സ്‌കി എക്‌സില്‍ പങ്കിട്ട വീഡിയോയില്‍ പറഞ്ഞു.
-
Today, the entire world saw horrifying videos from Israel. Terrorists humiliate women and men, detain even the elderly, and show no mercy.
— Volodymyr Zelenskyy / Володимир Зеленський (@ZelenskyyUa) October 7, 2023 " class="align-text-top noRightClick twitterSection" data="
In the face of such a terrorist strike, everyone who values life must stand in solidarity.
We in Ukraine have a special feeling about… pic.twitter.com/AnBgVO2X0J
">Today, the entire world saw horrifying videos from Israel. Terrorists humiliate women and men, detain even the elderly, and show no mercy.
— Volodymyr Zelenskyy / Володимир Зеленський (@ZelenskyyUa) October 7, 2023
In the face of such a terrorist strike, everyone who values life must stand in solidarity.
We in Ukraine have a special feeling about… pic.twitter.com/AnBgVO2X0JToday, the entire world saw horrifying videos from Israel. Terrorists humiliate women and men, detain even the elderly, and show no mercy.
— Volodymyr Zelenskyy / Володимир Зеленський (@ZelenskyyUa) October 7, 2023
In the face of such a terrorist strike, everyone who values life must stand in solidarity.
We in Ukraine have a special feeling about… pic.twitter.com/AnBgVO2X0J
'ഭീകരതയിലേക്ക് നീങ്ങുന്ന ഏതൊരാളും ലോകത്തിനെതിരെ കുറ്റം ചെയ്യുകയാണ്. ഭീകരതയ്‌ക്കായി പണം നല്‍കുന്നവനും ലോകത്തിനെതിരെ കുറ്റം ചെയ്യുകയാണ്. ഭീകരത എവിടെയും ഏത് നിമിഷവും ജീവിതത്തെ കീഴ്‌പ്പെടുത്താനോ തകര്‍ക്കാനോ ശ്രമിക്കാതിരിക്കാന്‍ ലോകം ഒറ്റക്കെട്ടായി നില്‍ക്കണം. ഇസ്രയേലിന്‍റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ചോദ്യം ചെയ്യാനാകാത്തതാണ്' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹമാസ് ആക്രമണവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും പുറത്തുവരണമെന്നും യുക്രെയ്‌ന്‍ പ്രസിഡന്‍റ് ആവശ്യപ്പെട്ടു. വിവരങ്ങള്‍ പുറത്തുവരുന്നതോടെ ആക്രമണത്തെ പിന്തുണയ്‌ക്കുകയും സഹായിക്കുകയും ചെയ്‌തവരെ കുറിച്ച് ലോകം അറിയുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
-
Horrible news from Israel. My condolences go out to everyone who lost relatives or close ones in the terrorist attack. We have faith that order will be restored and terrorists will be defeated.
— Volodymyr Zelenskyy / Володимир Зеленський (@ZelenskyyUa) October 7, 2023 " class="align-text-top noRightClick twitterSection" data="
Terror should have no place in the world, because it is always a crime, not just…
">Horrible news from Israel. My condolences go out to everyone who lost relatives or close ones in the terrorist attack. We have faith that order will be restored and terrorists will be defeated.
— Volodymyr Zelenskyy / Володимир Зеленський (@ZelenskyyUa) October 7, 2023
Terror should have no place in the world, because it is always a crime, not just…Horrible news from Israel. My condolences go out to everyone who lost relatives or close ones in the terrorist attack. We have faith that order will be restored and terrorists will be defeated.
— Volodymyr Zelenskyy / Володимир Зеленський (@ZelenskyyUa) October 7, 2023
Terror should have no place in the world, because it is always a crime, not just…
ഇസ്രയേലിന്‍റെ സംഘര്‍ഷ മേഖലകളില്‍ കഴിയുന്ന എല്ലാ യുക്രേനിയന്‍ പൗരന്മാരും പ്രാദേശിക സുരക്ഷ അധികൃതര്‍ നല്‍കുന്ന എല്ലാ ഉത്തരവുകളും ശ്രദ്ധാപൂര്‍വം പാലിക്കുക. ദയവായി ജാഗ്രത പുലര്‍ത്തുകയും വേണം. യുക്രേനിയന്‍ വിദേശകാര്യ മന്ത്രാലയവും ഇസ്രയേലിലെ യുക്രെയ്‌ന്‍ എംബസിയും ഏത് സാഹചര്യത്തിലും സഹായം എത്തിക്കാന്‍ തയാറാണ്. ഇസ്രയേലിലെ യുക്രേനിയന്‍ പൗരന്മാരെ സഹായിക്കുന്നതിനായി ഒരു കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്' - വ്ലാഡിമിര്‍ സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഇന്ത്യയും അമേരിക്കയും ഇസ്രയേലിലെ ഹമാസ് ആക്രമണത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇസ്രയേലിനൊപ്പം നിലകൊള്ളുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. 'ഇസ്രയേല്‍ ജനത ഹമാസ് എന്ന ഭീകര സംഘടനയുടെ ആക്രമണത്തിലാണ്. ഈ ദുരന്ത നിമിഷത്തില്‍ അമേരിക്ക ഇസ്രയേലിനൊപ്പം നില്‍ക്കുന്നു എന്ന് ഹമാസിനോടും ലോകത്തിന്‍റെ എല്ലാ കോണിലുമുള്ള ഭീകരവാദികളോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇസ്രയേലിന് പിന്തുണ നല്‍കുന്നതില്‍ നിന്ന് ഞങ്ങള്‍ ഒരിക്കലും പിന്നോട്ട് പോകില്ല' - ബൈഡന്‍ പറഞ്ഞു.
അതേസമയം, ഇസ്രയേലില്‍ നിന്നുള്ള ഭീകരാക്രമണ വാര്‍ത്തകള്‍ ഞെട്ടലുണ്ടാക്കി എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. ആക്രമണത്തില്‍ ഇരകളായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു. പ്രതിസന്ധി നേരിടുന്ന ഇസ്രയേലിനൊപ്പം നില്‍ക്കുന്നു എന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.