ETV Bharat / international

Vivek Ramaswamy on Taiwan | തായ്‌വാൻ നയത്തിൽ അമേരിക്ക അവ്യക്തത നീക്കണം ; ബൈഡൻ ഭരണകൂടത്തെ വിമർശിച്ച് മലയാളി വേരുള്ള പ്രസിഡന്‍റ് സ്ഥാനാർഥി - Vivek Ramaswamy Parents

U S National Security Interest | 'ആഗോള സെമി കണ്ടക്ടർ വിതരണ ശൃംഖലയുടെ സമ്പൂർണ നിയന്ത്രണം ചൈന ഏറ്റെടുക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് യു എസിന്‍റെ ദേശീയ സുരക്ഷാ താത്‌പര്യത്തിന് അത്യന്താപേക്ഷിതം'

Vivek Ramaswamy  US Presidential Candidate Vivek Ramaswamy  Vivek Ramaswamy on Taiwan  Vivek Ramaswamy India  Vivek Ramaswamy Kerala  Vivek Ramaswamy indian root  Vivek Ramaswamy Kerala root  is Vivek Ramaswamy malayali  who is father of vivek ramaswami  Vivek Ramaswamy Father  Vivek Ramaswamy Parents  ആഗോള സെമി കണ്ടക്ടർ വിതരണ ശൃംഖല
US Presidential Candidate Vivek Ramaswamy demands Strategic Clarity On Taiwan
author img

By ETV Bharat Kerala Team

Published : Sep 4, 2023, 3:58 PM IST

വാഷിംഗ്‌ടണ്‍ : തായ്‌വാനെ ഒരു രാഷ്ട്രമായി അംഗീകരിക്കുന്നതിൽ പരാജയപ്പെടുന്ന നയമാണ് അമേരിക്ക സ്വീകരിക്കുന്നതെന്ന് മലയാളി വേരുകളുള്ള അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥി (Presidential Candidate) വിവേക് രാമസ്വാമി (Vivek Ramaswamy calls for Strategic Clarity On Taiwan). ചൈനീസ് അധിനിവേശത്തെ (Chinese Invasion) തായ്‌വാൻ പ്രതിരോധിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ അമേരിക്ക 'തന്ത്രപരമായ അവ്യക്തത' (Strategic Ambiguity) സ്വീകരിക്കുകയാണെന്നും റിപ്പബ്ലിക്കൻ പാർട്ടി (Republican Party) നേതാവായ വിവേക് കുറ്റപ്പെടുത്തി. ആഗോള സെമി കണ്ടക്ടർ (Semi Conductor) വിതരണ ശൃംഖലയുടെ സമ്പൂർണ നിയന്ത്രണം ചൈന ഏറ്റെടുക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് യു എസിന്‍റെ ദേശീയ സുരക്ഷാ താത്പര്യത്തിന് അത്യന്താപേക്ഷിതമാണ്. അതിനാൽ വിഷയത്തിൽ തന്ത്രപരമായ അവ്യക്തതയിൽ നിന്ന് തന്ത്രപരമായ വ്യക്തതയിലേക്ക് യു എസ് മാറണമെന്നും രാമസ്വാമി വ്യക്തമാക്കി (Vivek Ramaswamy on Taiwan).

തായ്‌വാനെ ഒരു രാഷ്ട്രമായി അംഗീകരിക്കുന്നതിൽ പരാജയപ്പെടുന്നതും, തായ്‌വാനിലെ ചൈനീസ് അധിനിവേശത്തെ തങ്ങൾ പ്രതിരോധിക്കുമോ എന്ന് അവ്യക്തതയുള്ളതുമായ വൺ ചൈന നയമാണ് (One China Policy) നിലവിൽ യുഎസ് സ്വീകരിക്കുന്നതെന്നും വിവേക് കുറ്റപ്പെടുത്തി. ഇത് അതിർവരമ്പുകൾ സംബന്ധിച്ച് ചൈനയുമായി പരസ്‌പരം ആശയക്കുഴപ്പം സൃഷ്ടിക്കും. യു എസും ചൈനയും തമ്മിലുള്ള സംഘട്ടനത്തിന്‍റെ സാധ്യത വർധിപ്പിക്കും. യുഎസ് സമ്പദ്‌വ്യവസ്ഥയും ആധുനിക ജീവിതരീതിയും തായ്‌വാനിൽ നിർമ്മിക്കുന്ന മുൻനിര സെമി കണ്ടക്ടറുകളെ കൂടുതലായി ആശ്രയിക്കുമ്പോൾ അപകടസാധ്യത വീണ്ടും വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തായ്‌വാന് അമേരിക്കയുടെ സാമ്പത്തിക സഹായം: തായ്‌വാന്‌ അമേരിക്ക അടുത്തിടെ നേരിട്ടുള്ള സൈനിക സഹായം അനുവദിച്ചിരുന്നു. 8000 കോടി ഡോളറാണ്‌ (ഏകദേശം 6.61 ലക്ഷം കോടി രൂപ) ബൈഡന്‍ ഭരണകൂടം പ്രത്യേക പാക്കേജിലൂടെ തായ്‌വാന്‌ അനുവദിച്ചത് (Foreign Military Financing). പരമാധികാര രാജ്യങ്ങൾക്കുള്ള (Sovereign States) സഹായപദ്ധതിയുടെ കീഴിലാണ്‌ ഈ സഹായം. ചൈനയുടെ എതിര്‍പ്പ്‌ അവഗണിച്ച്‌ ഇതാദ്യമായാണ്‌ ഭരണകൂടം ഇത്തരമൊരു നീക്കത്തിന് മുതിര്‍ന്നതെന്നാണ് അന്താരാഷ്ട്ര നയതന്ത്ര വിദഗ്‌ധര്‍ പറയുന്നത്. അമേരിക്ക തായ്‌വാന്‍റെ പരമാധികാരത്തെ അംഗീകരിക്കുന്നതിന് തുല്യമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Also Read: ചൈന ചൈനയുടേതെന്ന് പറയുമ്പോൾ അമേരിക്ക കൈവെക്കുന്ന 'തായ്‌വാൻ രാഷ്ട്രീയം'

എന്നാല്‍ നേരിട്ടുള്ള സൈനിക ധനസഹായത്തിലൂടെ തായ്‌വാന്‍റെ പരമാധികാരം യു എസ്‌ അംഗീകരിക്കുന്നതായി അര്‍ഥമാക്കേണ്ടതില്ലെന്ന് യു എസ്‌ വിദേശകാര്യ വകുപ്പ്‌ വകുപ്പ്‌ വ്യക്‌തമാക്കി. തായ്‌വാന്‍ റിലേഷന്‍സ്‌ ആക്‌ട്‌, വണ്‍ ചൈന നയം എന്നിവ സംബന്ധിച്ച യു എസ്‌ നിലപാടില്‍ മാറ്റമൊന്നുമില്ല. തായ്‌വാന് സ്വയം പ്രതിരോധശേഷി നിലനിര്‍ത്താന്‍ അനിവാര്യമായ സേവനങ്ങളും പ്രതിരോധ സാമഗ്രികളും ഉറപ്പാക്കുക മാത്രമാണ് ധനസഹായത്തിലൂടെ ലക്ഷ്യമിടുന്നത്‌. തായ്‌വാന്‍ കടലിടുക്കില്‍ സമാധാനവും സ്‌ഥിരതയും നിലനിര്‍ത്തുന്നതില്‍ യു എസ്‌ പ്രതിജ്‌ഞാബദ്ധമാണെന്നും വിദേശകാര്യ വകുപ്പ്‌ വ്യക്‌തമാക്കി.

വിവേക് രാമസ്വാമിയുടെ മലയാളി ബന്ധം : കോഴിക്കോട് എൻ ഐ ടിയിലെ പൂർവ വിദ്യാർഥിയായ പാലക്കാട് വടക്കാഞ്ചേരി ബാലവിഹാറിൽ വി ജി രാമസ്വാമിയാണ് വിവേകിന്‍റെ അച്ഛൻ. തൃപ്പൂണിത്തുറ സ്വദേശിയാണ് അമ്മ ഗീത രാമസ്വാമി. വടക്കാഞ്ചേരിയിലെ അഗ്രഹാര തെരുവിൽ സ്വന്തമായി വീടുമുണ്ടായിരുന്ന വിവേകിന്‍റെ മാതാപിതാക്കൾ പിന്നീട് യു എസിലേക്ക് കുടിയേറുകയായിരുന്നു. ഇരുവരും അടുത്തിടെ പാലക്കാട് എത്തിയിരുന്നു. ഇന്ത്യൻ വംശജയായ ഡോ അപൂർവ തിവാരിയാണ് വിവേകിന്‍റെ ഭാര്യ.

Also Read: തായ്‌വാനെ രാജ്യമായി വിശേഷിപ്പിച്ച് ജാപ്പനീസ് പ്രധാനമന്ത്രി; പ്രതിഷേധവുമായി ചൈന

അടുത്തിടെ വിവേക് രാമസ്വാമിയെ പുകഴ്ത്തി മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. വിവേക് രാമസ്വാമി ഒരു മികച്ച വൈസ് പ്രസിഡന്‍റാകുമെന്നാണ് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞത്. വിവേക് ചുറുചുറുക്കുള്ള ചെറുപ്പക്കാരനാണ്. വളരെയധികം ബുദ്ധിമാനും ഊര്‍ജസ്വലനുമാണ്. രാഷ്ട്രീയത്തില്‍ തന്‍റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.