ETV Bharat / international

അമേരിക്കൻ പ്രസിഡന്‍റിനെ കൊലപ്പെടുത്തുമെന്ന് ഓൺലൈൻ മാധ്യമങ്ങളിലൂടെ ഭീഷണി ; ട്രംപ്‌ അനുകൂലിയെ പൊലീസ്‌ വെടിവച്ചു കൊന്നു - fbi

ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രസിഡന്‍റ് ജോ ബൈഡനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ മധ്യവയസ്‌കനായ ട്രംപ്‌ അനുകൂലിയെ പൊലീസ്‌ വെടിവച്ചു കൊന്നു. സാൾട്ട്‌ ലേക്ക് സിറ്റി സ്വദേശിയായ റോബർട്ട്‌സൺ തന്‍റെ ഓൺലൈൻ മാധ്യമത്തിലൂടെ ഭീക്ഷണി പോസ്റ്റിടുകയായിരുന്നു.

Utah man suspected of threatening President Joe Biden shot and killed as FBI served warrant  FBI kills man who threatened BIden  Utah 75 year old man killed for threatening Biden  FBI kills 75 year old man who threatened Biden  അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ  കമലാ ഹാരിസ്‌  പൊലീസ്‌  ട്രപ്‌ അനുകൂലി  fbi  എഫ്‌ബിഐ
utah-man-threatening-president-joe-biden-shot-and-killed-as-fbi-served-warrant
author img

By

Published : Aug 10, 2023, 1:21 PM IST

പ്രോവോ : അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെ കൊലപ്പെടുത്തുമെന്ന് ഓൺലൈൻ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ മധ്യവയസ്‌കനായ ട്രംപ്‌ അനുകൂലിയെ പൊലീസ്‌ വെടിവച്ചു കൊന്നു. അമേരിക്കയുടെ പടിഞ്ഞാറൻ മേഖലയിൽ സന്ദർശനം നടത്തുന്നതിനിടെയിൽ യുട്ടയിലെ പ്രോവോ പ്രസിഡന്‍റ് സന്ദർശിക്കുമെന്ന് അറിഞ്ഞതിനെ തുടർന്ന്, സാൾട്ട്‌ ലേക്ക് സിറ്റി സ്വദേശിയായ റോബർട്ട്‌സൺ തന്‍റെ ഓൺലൈൻ മാധ്യമത്തിലൂടെ ഭീഷണി പോസ്റ്റിടുകയായിരുന്നു.

ഇതിനു മുൻപ്‌ 2022 സെപ്റ്റംബറിലും റോബർട്ട്‌സൺ ഫേസ്‌ബുക്കിലൂടെ ഭീഷണി മുഴക്കിക്കൊണ്ട് പോസ്റ്റ്‌ പങ്കുവച്ചിരുന്നു. അന്നത്തെ പോസ്റ്റിൽ പ്രസിഡന്‍റ് ജോ ബൈഡനെയും വൈസ്‌ പ്രസിഡന്‍റ് കമല ഹാരിസിനെയും വധിക്കുമെന്നായിരുന്നു ഭീഷണി. 'രണ്ടു പ്രസിഡന്‍റുമാരെയും കൊലപ്പെടുത്താൻ തനിക്ക് നേരമായിരിക്കുന്നു' -എന്നായിരുന്നു അന്നത്തെ പോസ്റ്റിന്‍റെ ഉള്ളടക്കം.

  • 🚨 #BREAKING: A Utah man accused of "threatening" President Joe Biden has been shot and killed during an FBI raid at his home, according to ABC.

    In a statement, the FBI said "as this is an ongoing matter, we have no further details to provide." pic.twitter.com/2PId3PCaK3

    — Nick Sortor (@nicksortor) August 9, 2023 " class="align-text-top noRightClick twitterSection" data=" ">

റോബർട്ട്‌സണിന്‍റെ സാൾട്ട്‌ ലേക്ക് സിറ്റിയിലുള്ള ക്രെയ്‌ഗ് ഡെലീവിലെ വീട്ടിലേക്ക് വാറന്‍റുമായി ചെന്ന പൊലീസ്‌ രാവിലെ 6.15ഓടെ ഇയാള്‍ക്ക് നേരെ വെടി ഉതിര്‍ക്കുകയായിരുന്നു. പൊലീസ് സംഘം എത്തുമ്പോൾ റോബർട്ട്‌സൺ ആയുധധാരിയായിരുന്നു എന്നാണ് എഫ്‌ബിഐയുടെ വിശദീകരണം.

ബുധാനാഴ്‌ച പ്രസിഡന്‍റ് യൂട്ടയിലേക്ക് സന്ദർശനത്തിന് എത്തുമെന്ന് അറിഞ്ഞ റോബർട്ട്‌സൺ, തിങ്കളാഴ്‌ച 'പ്രസിഡന്‍റിനെ കൊല്ലാൻ താൻ തന്‍റെ സ്‌നൈപ്പർ റൈഫിളുകൾ തുടച്ചു വയ്‌ക്കുകയാണെന്ന്' -എന്ന് പോസ്റ്റിട്ടിരുന്നു. മറ്റൊരു പോസ്റ്റിൽ താൻ ട്രംപ്‌ അനുകൂലിയാണെന്നും ട്രംപിനു മത്രമേ അമേരിക്കയെ ഉന്നതിയിൽ എത്തിക്കാൻ സാധിക്കുകയുള്ളു എന്നും കുറിച്ചിരുന്നു. സ്‌നൈപ്പർ റൈഫിളുകളും ഗില്ലി സ്യൂട്ട് എന്നറിയപ്പെടുന്ന കാമഫ്ലേജ് ഗിയർ ആയുധങ്ങളും കൂടാതെ മറ്റ്‌ നിരവധി ആയുധങ്ങളും ഇയാളുടെ പക്കൽ ഉണ്ടായിരുന്നതായി പൊലീസ്‌ പറഞ്ഞു.

റോബർട്ട്‌സൺ വധിക്കാന്‍ പദ്ധതിയിട്ടിരുന്നവരില്‍ നിരവധി പേര്‍ ഉണ്ടായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. പ്രസിഡന്‍റ് ജോ ബൈഡനും കമല ഹാരിസും ഉൾപ്പെടെ ട്രംപിനെതിരെയുള്ള കേസുകളുടെ മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്‌ഥരെയും മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ്, യുഎസ് അറ്റോർണി ജനറൽ മെറിക്ക് ഗാർലൻഡ്, ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ് എന്നിങ്ങനെ പ്രമുഖർ റോബർട്ട്‌സണിന്‍റെ പട്ടികയിൽ ഉൾപ്പെടുന്നു.

റോബർട്ട്‌സണിന്‍റെ മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ്‌ പുറത്തു വിട്ടിട്ടില്ല. റോബർട്ട്‌സണുമായി ഏറ്റുമുട്ടൽ നടന്നതായാണ് പൊലീസ്‌ രേഖകളിൽ പറയുന്നത്‌. വീടിന്‍റെ ജനല്‍ ഉൾപ്പെടെ തകർന്നിരുന്നു. ഏറ്റുമുട്ടൽ നടന്ന വീട്‌ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്‍റ്‌സിന്‍റെ മീറ്റിങ് ഹൗസിന് സമീപമാണ്. വീടിനോട് ചേർന്ന വഴിയിലെ ഗതാഗതം പൊലീസ്‌ തടഞ്ഞിരുന്നു.

45 വർഷത്തോളം സ്ട്രക്‌ടചറൽ സ്റ്റീൽ ആൻഡ് വെൽഡിങ് ഇൻസ്പെക്‌ടറായി ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം മരപ്പണിയും ഇതിനോടനുബന്ധിച്ച ബിസിനസും ഉണ്ടായിരുന്നു. ഇതിെന്‍റെ ലൈസൻസ്‌ കഴിഞ്ഞ വർഷം കാലവധി കഴിഞ്ഞിരുന്നു. പ്രസിഡന്‍റ് ബുധനാഴ്‌ച ന്യൂ മെക്‌സിക്കയിൽ താമസിച്ച്, കാറ്റാടി യന്ത്രങ്ങളുടെ ഫാക്‌ടറിയിലെത്തി ചർച്ച നടത്തിയ ശേഷം, യൂട്ടയിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. വ്യാഴാഴ്‌ച പാക്‌ട്‌-നിയമത്തെ കുറിച്ച് ചർച്ച ചെയ്യാൻ വെറ്ററൻസ് അഫയേഴ്‌സ് ഹോസ്‌പിറ്റൽ സന്ദർശനം നടത്തും.

ALSO READ : അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ വസതിയില്‍ വീണ്ടും എഫ്ബിഐ റെയ്‌ഡ് ; രഹസ്യരേഖകള്‍ പിടിച്ചെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.