ETV Bharat / international

യുഎസ് വിസ ബാക്ക്‌ലോഗ്: ഉടൻ പരിഹാരം കാണുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെൻ - മലയാളം വാർത്തകൾ

ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത ക്വാഡ് മീറ്റിങിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെനുമായി കൂടിക്കാഴ്‌ച നടത്തി.

യുഎസ് വിസ ബാക്ക്‌ലോഗ്  Jaishankar flags US visa concerns  Blinken commits to build back on backlog soon  us visa concerns blinken statement  international latest news  US Secretary of State Antony Blinken  വിദേശകാര്യ മന്ത്രി എസ് ജയശങ്കർ  യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെൻ  അന്താരാഷ്‌ട്ര വാർത്തകൾ  മലയാളം വാർത്തകൾ  വിസ അപേക്ഷകളുടെ ബാക്ക്‌ലോഗിൽ ഉടൻ പരിഹാരം
യുഎസ് വിസ ബാക്ക്‌ലോഗ്: ഉടൻ പരിഹാരം കാണുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെൻ
author img

By

Published : Sep 28, 2022, 9:28 AM IST

വാഷിങ്‌ടൺ: ഇന്ത്യൻ പൗരന്മാരിൽ നിന്നുള്ള വിസ അപേക്ഷകളുടെ ബാക്ക്‌ലോഗിൽ ഉടൻ പരിഹാരം കാണുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെൻ. ബൈഡൻ ഭരണകൂടത്തിന് ഈ വിഷയത്തിൽ കൃത്യമായ ഒരു പദ്ധതി ഉണ്ടെന്നും വരുന്ന മാസങ്ങളിൽ അത് ഇന്ത്യയിൽ നടപ്പാക്കുമെന്നും ബ്ലിങ്കെൻ പ്രസിഡൻസിയിൽ നടന്ന വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. കൊവിഡ് പ്രതിസന്ധി സമയത്ത് എംബസിയിൽ ആളുകളുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

എന്നാൽ ഇന്ത്യയിലേക്ക് വരുന്നതോടെ ഇതിനെല്ലാം പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഷിങ്‌ടണിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് ഈ വിവരങ്ങൾ അറിയിച്ചത്. അതേസമയം അമേരിക്കയിൽ ജോലി ചെയ്യുന്നതിനും ജീവിക്കുന്നതിനുമുള്ള വിസ സ്വീകരിക്കുന്നതിൽ ഇന്ത്യക്കാർ നേരിടുന്ന ആശങ്കകൾ ബ്ലിങ്കെന് ചൂണ്ടിക്കാട്ടിയതായി ജയശങ്കർ വ്യക്തമാക്കി. ഇന്ത്യക്കാർക്ക് യുഎസിലേക്കുള്ള സന്ദർശക വിസ ലഭിക്കാനുള്ള കാലാവധി 800 ദിവസമായി ഉയർന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ വെബ്‌സൈറ്റ് പറയുന്നു.

നോൺ - ഇമിഗ്രന്‍റ് വിസകൾക്കും സ്റ്ററ്റുഡന്‍റ് വിസകൾക്കുമായി 400 ദിവസവുമാണ് കാലാവധി. ഈ കാത്തിരിപ്പിന് വിരാമമിടാനാണ് താൻ ഉദ്ദേശിക്കുന്നത്. ഇന്ത്യക്കാർ അൽപം കൂടി സഹിഷ്‌ണുത കാണിക്കണം. ഇന്ത്യയും യുഎസും തമ്മിലുള്ള പങ്കാളിത്തം ലോകത്തിലെ തന്നെ മികച്ച ഒരു കൂട്ടുകെട്ടാണ്.

വർഷങ്ങളായി ക്വാഡ്, ജി20 പോലുള്ള സ്ഥാപനങ്ങളിലൂടെയും ഐക്യരാഷ്ട്രസഭയിലെ അന്താരാഷ്‌ട്ര സംഘടനകളിലൂടെയും ആ പങ്കാളിത്തം കൂടുതൽ ഉയർത്താൻ ആയിട്ടുണ്ടെന്നും ബ്ലിങ്കെൻ പറഞ്ഞു. ഡിസംബറിൽ ഗ്രൂപ്പ് ഓഫ് ട്വന്‍റിയുടെ പ്രസിഡന്‍റ് സ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നതോടെ ആഗോള തലത്തിൽ കൂടുതൽ സഹകരണവും പ്രവർത്തനങ്ങളും നടത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത ക്വാഡ് മീറ്റിംഗിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ബ്ലിങ്കെനുമായി നേരത്തെ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.