ETV Bharat / international

യെമന്‍ തീരത്ത് അമേരിക്കന്‍ കപ്പലിന് നേരെ ആക്രമണവുമായി ഹൂതികള്‍

US ship attacked in Aden: യെമന്‍ തീരത്ത് സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു. വീണ്ടും അമേരിക്കന്‍ കപ്പലിനെ ആക്രമിച്ച് ഹൂതികള്‍.

US ship attacked in Aden  houthi rebels strike us owned ship  കപ്പലിന് നേരെ ആക്രമണവുമായി ഹൂതികള്‍  ഏദന്‍ കടലിടുക്കില്‍ യെമന്‍ തീരത്ത്  ആക്രമണം ഏദന്‍ കടലിടുക്കില്‍
US ship attacked in Aden
author img

By ETV Bharat Kerala Team

Published : Jan 16, 2024, 12:05 PM IST

ജെറുസലേം: അമേരിക്കന്‍ കപ്പലിന് നേരെ വീണ്ടും ആക്രമണവുമായി ഹൂതികള്‍ (US ship attacked in Aden). ഏദന്‍ കടലിടുക്കില്‍ യെമന്‍ തീരത്ത് വച്ചാണ് അമേരിക്കൻ കപ്പലിനെ ആക്രമിച്ചത്. ചെങ്കടലില്‍ അമേരിക്കന്‍ പടക്കപ്പലിന് നേരെ കപ്പല്‍വേധ ക്രൂയിസ് മിസൈല്‍ തൊടുത്തിന് പിറ്റേന്നാണ് യെമന്‍ തീരത്ത് അമേരിക്കയുടെ ചരക്ക് കപ്പലിന് നേരെയും മിസൈല്‍ ആക്രമണം നടത്തിയിരിക്കുന്നത്(Houthi rebels strike us owned ship off the coast of yemen).

അമേരിക്ക ഹൂതികള്‍ക്കെതിരെ ആക്രമണം അഴിച്ച് വിട്ടതോടെ ചെങ്കടലില്‍ സംഘര്‍ഷം വര്‍ദ്ധിച്ചിരിക്കുകയാണ്. ജിബ്രാൾട്ടര്‍ ഈഗിളിന് നേരെയുണ്ടായ ആക്രമണം വീണ്ടും സംഘര്‍ഷം ശക്തമാക്കി. ഗാസ മുനമ്പിലെ ഇസ്രയേല്‍ -ഹമാസ് യുദ്ധത്തോടെ ഹൂതികള്‍ തുടങ്ങി വച്ച ആക്രമണം ആഗോള കപ്പല്‍ ഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഏഷ്യയെയും പശ്ചിമേഷ്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കപ്പല്‍ ചാലിലൂടെ സൂയസ് കനാല്‍ വഴി യൂറോപ്പിലേക്ക് കടന്ന് പോകുന്ന ചരക്ക് കപ്പലുകളെയാണ് ഹൂതികള്‍ ലക്ഷ്യമിടുന്നത്(raising-tensions).

ഏദന്‍ കടലിടുക്കിന് 117 കിലോമീറ്റര്‍ തെക്ക് കിഴക്കന്‍ മേഖലയിലാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായതെന്ന് ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. കപ്പലിന് മുകളില്‍ മിസൈല്‍ പതിച്ചതായി ക്യാപ്റ്റന്‍ വ്യക്തമാക്കി. മാര്‍ഷല്‍ ദ്വീപിന്‍റെ പതാക ഉള്ള ഈഗിള്‍ ജിബ്രാൾട്ടര്‍ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് സ്വകാര്യ സുരക്ഷ ഏജന്‍സിയായ ആംബ്രേ ആന്‍ഡ് ഡ്രൈയാദ് ഗ്ലോബല്‍ വ്യക്തമാക്കി.

അമേരിക്കന്‍ സൈന്യത്തിന്‍റെ മധ്യ കമാന്‍ഡും ആക്രമണം നടന്നതായി പിന്നീട് സ്ഥിരീകരിച്ചു. കപ്പലിന് കാര്യമായ കേടുപാടുകള്‍ ഉണ്ടായിട്ടില്ല. ആള്‍നാശവുമില്ല. കപ്പല്‍ യാത്ര തുടരുകയാണെന്നും സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

എല്ലാ അമേരിക്കന്‍, ബ്രിട്ടീഷ് പതാകയേന്തിയ കപ്പലുകളും യുദ്ധപ്പലുകളും തങ്ങളുടെ രാജ്യത്തിനെതിരെയുള്ള അധീനിവേശത്തിന് ശ്രമിക്കുകയാണെന്നും തങ്ങളെ അവര്‍ ശത്രുക്കളായി കാണുകയാണെന്നുമാണ് യെമന്‍ സൈന്യം വിലയിരുത്തുന്നത് എന്നാണ് ഹൂതി സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യാഹ്യ സരി െടലിവിഷനിലൂടെ പുറത്തുവിട്ട ദൃശ്യത്തില്‍ വ്യക്തമാക്കിയത്.

ന്യൂയോര്‍ക്ക് ഓഹരി വിപണിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈഗിള്‍ ബള്‍ക്ക് ഷിപ്പിംഗിന്‍റെ കപ്പലാണ് അപകടത്തില്‍ പെട്ടത്. സ്റ്റാഫോര്‍ഡ്-കണക്ടികട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. ഉരുക്ക് ഉത്പന്നങ്ങളുമായി പോകുകയായിരുന്നു കപ്പല്‍. വിഷയത്തില്‍ ഈഗിള്‍ ബള്‍ക്ക് കമ്പനി ബന്ധപ്പെട്ട അധികൃതരുമായി തങ്ങളുടെ ആശങ്കകകള്‍ പങ്കുവച്ച് നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.

മറ്റൊരു കപ്പല്‍വേധ ബാലിസ്റ്റിക് മിസൈലും ദക്ഷിണ ചെങ്കടലില്‍ ഇന്നലെ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ കപ്പലില്‍ പതിച്ചില്ല. ഇത് യെമനില്‍ പതിക്കുകയും ചെയ്തു. യെമന്‍ തീരത്ത് കൂടി കടന്ന് പോകുന്ന കപ്പലുകള്‍ക്ക് നേരെ വലിയ തോതില്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ നാവികസേന വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യാത്ര ചെയ്യണോ എന്നത് അതത് കമ്പനികള്‍ക്ക് തീരുമാനിക്കാം. അമേരിക്കന്‍ പതാകയുള്ളതോ അമേരിക്കയുടെ സ്വന്തമായതോ ആയ ചരക്ക് കപ്പലുകള്‍ ചെങ്കടല്‍ വഴിയോ ഏദന്‍ കടലിലടുക്ക് വഴിയോ ഉള്ള യാത്ര ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തി വയ്ക്കുന്നതാണ് നല്ലതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Also read:മുന്നറിയിപ്പ് അവഗണിച്ചു ; വീണ്ടും ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണവുമായി അമേരിക്ക

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.