ETV Bharat / international

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിനും ജോലിക്കും വിലക്ക്: താലിബാൻ നടപടി ചര്‍ച്ച ചെയ്യാൻ യുഎൻ - അഫ്‌ഗാനിസ്ഥാന്‍ എന്‍ജിഒകള്‍

ഇക്കഴിഞ്ഞ ഡിസംബറിലാണ് അഫ്‌ഗാനിസ്ഥാനിലെ പ്രാദേശികവും അന്തർദേശീയവുമായ എൻജിഒകളിൽ ജോലിചെയ്യുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കാനുള്ള ഉത്തരവ് താലിബാന്‍ പുറപ്പെടുവിച്ചത്.

unsc  taliban ban on female ngo workers  taliban  unsc meeting  United Nations Security Council  UN  UNited Nations  Taliban Against Women  എന്‍ജിഒകളിലും സ്‌ത്രീകള്‍ക്ക് നിരോധനം  യുഎന്‍ സുരക്ഷ കൗണ്‍സില്‍  താലിബാന്‍  യു എന്‍ എസ് സി  ഷഹദ് മതർ  താലിബാന്‍ സ്‌ത്രീവിരുദ്ധ നിലപാടുകള്‍  അഫ്‌ഗാനിസ്ഥാന്‍ എന്‍ജിഒകള്‍  എന്‍ജിഒകളിലും സ്‌ത്രീകള്‍ക്ക് വിലക്ക്
UNSC
author img

By

Published : Jan 6, 2023, 7:45 AM IST

ന്യൂയോര്‍ക്ക്: അഫ്‌ഗാനിസ്ഥാനിലെ എന്‍ജിഒകളില്‍ സ്‌ത്രീകളെ ജോലിയില്‍ നിന്ന് വിലക്കാനുള്ള താലിബാന്‍റെ പ്രഖ്യാപനം ഐക്യരാഷ്‌ട്ര സഭ സുരക്ഷ കൗണ്‍സിലിന്‍റെ (യു എന്‍ എസ് സി) സ്വകാര്യ യോഗം ചര്‍ച്ച ചെയ്യും. അഫ്‌ഗാന്‍ പ്രാദേശിക മാധ്യമമായ ടോളോ ന്യൂസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജനുവരി 13നാണ് യോഗം.

ജപ്പാന്‍, യുഎഇ രാജ്യങ്ങളാണ് വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചത്. താലിബാൻ പ്രഖ്യാപിച്ച ഏറ്റവും പുതിയ തീരുമാനങ്ങളുടെയും മാനുഷിക സാഹചര്യത്തിലുൾപ്പെടെ അവയുടെ സ്വാധീനത്തിന്റെയും വെളിച്ചത്തിൽ ജനുവരി 13ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ യു എന്‍ എസ് സിയുടെ സ്വകാര്യ മീറ്റിങ് വിളിക്കാൻ യുഎഇയും ജപ്പാനും ആഹ്വാനം ചെയ്തു. ട്വിറ്ററിലൂടെ യുഎഇ വക്താവ് ശഹദ് മതർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ഡിസംബറിലാണ് എല്ല ദേശീയ അന്തർദേശീയ സർക്കാരിതര സംഘടനകളോടും വനിത ജീവനക്കാരുടെ ജോലികൾ അടുത്ത പ്രഖ്യാപനം വരെ താൽക്കാലികമായി നിർത്തിവയ്ക്കാൻ താലിബാന്‍ ഉത്തരവിട്ടത്. ഇതിന് പിന്നാലെ തന്നെ താലിബാന്‍റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. യുഎന്നിലെ യുഎഇ സ്ഥിര പ്രതിനിധിയായ ലാന നുസൈബെയാണ് വിഷയത്തെ അപലപിച്ച് ആദ്യം രംഗത്തെത്തിയത്.

അഫ്‌ഗാന്‍ ജനതയുടെ മൂന്നില്‍ രണ്ട് ഭാഗത്തിനും നിലവില്‍ ലോകരാഷ്‌ട്രങ്ങളില്‍ നിന്നുള്ള മാനുഷിക സഹായം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ താലിബാന്‍ സ്വീകരിച്ചിരിക്കുന്ന ഇത്തരമൊരു നിലപാട് രാജ്യത്ത് മാനുഷിക സഹായം നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തടസമാകുമെന്ന മുന്നറിയിപ്പും ലാന നുസൈബെ നല്‍കി. യു എ ഇയുടെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവന പ്രകാരം ഏകദേശം ആറ് ദശലക്ഷം ആളുകളാണ് അഫ്‌ഗാനിസ്ഥാനില്‍ പട്ടിണിയുടെ ഭീഷണി നേരിടുന്നത്.

അതേസമയം, അഫ്‌ഗാനിസ്ഥാനിൽ ഉൾപ്പെടെ സ്ത്രീകളുടെ അവകാശങ്ങൾക്ക് ഭീഷണിയാകുന്നിടത്തെല്ലാം അവർക്കുവേണ്ടി നിലകൊള്ളാൻ യുഎസ് പ്രതിജ്ഞാബദ്ധമാണെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ അഭിപ്രായപ്പെട്ടു. വിഷയത്തില്‍ ഇടപെടല്‍ നടത്താന്‍ വൈകുംതോറും അതില്‍ നിന്നുണ്ടാകുന്ന തിരിച്ചടി വളരെ വലുതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയ, കാനഡ, ഡെൻമാർക്ക്, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, നോർവേ, സ്വിറ്റ്‌സർലൻഡ്, നെതർലൻഡ്‌സ്, യുണൈറ്റഡ് കിങ്‌ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യൂറോപ്യൻ യൂണിയന്‍റെ ഉന്നത പ്രതിനിധിയും വനിത ജീവനക്കാരെ വിലക്കുന്ന താലിബാന്‍റെ ഉത്തരവിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഈ ഉത്തരവ് തങ്ങളുടെ നിലനില്‍പ്പിനായി മാനുഷിക സഹായത്തെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് അഫ്‌ഗാനികളെ അപകടത്തിലാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത് അടിയന്തരമായി പിന്‍വലിക്കാന്‍ താലിബാനോട് ആവശ്യപ്പെടുമെന്ന് വിദേശകാര്യമന്ത്രിമാരെ ഉദ്ധരിച്ച് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, സ്‌ത്രീകള്‍ക്ക് എന്‍ജിഒ സ്ഥാപനങ്ങളിലെ തൊഴില്‍സ്ഥലങ്ങളില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവിന് പുറമെ സര്‍വകലാശാലകളില്‍ അഫ്‌ഗാന്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും നേരത്തെ തന്നെ താലിബാന്‍ തടഞ്ഞിരുന്നു. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്തെ വിദ്യാര്‍ഥിനികള്‍ക്ക് വിദ്യാഭ്യാസം റദ്ധാക്കിക്കൊണ്ടുള്ള പ്രസ്‌താവന ഉന്നതതല വിദ്യാഭ്യാസ മന്ത്രാലയമാണ് പുറത്തിറക്കിയതെന്ന് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

Also Read: വിദേശത്ത് നിന്ന് പ്രവർത്തിക്കുന്ന അഫ്‌ഗാൻ മാധ്യമങ്ങൾക്കെതിരെ ഉടൻ വിധി പുറപ്പെടുവിക്കും; അബ്‌ദുല്‍ ഹഖ് ഹെമദ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.