ETV Bharat / international

'യുക്രൈനിലെ യുദ്ധം വിവേകശൂന്യവും നിർദയവും'; അവസാനിപ്പിക്കാൻ അഭ്യർഥിച്ച് യുഎൻ മേധാവി

പുടിനുമായും യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലെൻസ്‌കിയുമായും നടന്ന കൂടിക്കാഴ്‌ചയിൽ യുക്രൈനിലെ ഓപ്പൺ മാർക്കറ്റിൽ ഭക്ഷണത്തിന്‍റെയും ഊർജത്തിന്‍റെയും സുസ്ഥിരമായ ലഭ്യത ഉറപ്പാക്കാൻ ആവശ്യമായ ദ്രുത നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടതായി അന്‍റോണിയോ ഗുട്ടറസ്.

UN chief urges end to senseless and ruthless war in Ukraine  Ukraine russia war  UN chief Antonio Guterres on ukraine war  യുഎൻ മേധാവി അന്‍റോണിയോ ഗുട്ടാറസ് യുക്രൈൻ യുദ്ധം  റഷ്യ യുക്രൈൻ യുദ്ധം
'യുക്രൈനിലെ യുദ്ധം വിവേകശൂന്യവും നിർദയവും'; അവസാനിപ്പിക്കാൻ അഭ്യർഥിച്ച് യുഎൻ മേധാവി
author img

By

Published : May 6, 2022, 9:49 AM IST

ന്യൂയോർക്ക്: യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ ഒരുമിച്ച് നിൽക്കണമെന്ന് ലോകത്തോട് ആവശ്യപ്പെട്ട് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്. യുക്രൈനിലെ റഷ്യൻ യുദ്ധം വിവേകശൂന്യവും നിർദയവും ആഗോള ദോഷത്തിന് വളരെയധികം സാധ്യത കൂടുതലുള്ളതുമാണെന്ന് ഗുട്ടറസ് പറഞ്ഞു. രാജ്യത്തെ ഒരു ദിവസത്തെ വെടിനിർത്തൽ പോലും ഡസൻ കണക്കിന് ആളുകളെ മരണങ്ങളിൽ നിന്നും പരിക്കുകളിൽ നിന്നും തടയുകയും ആളുകൾക്ക് റഷ്യൻ ആക്രമണങ്ങളിൽ നിന്ന് പലായനം ചെയ്യാൻ സാധിക്കുമെന്നും യുഎൻ ജനറല്‍സെക്രട്ടറി പറഞ്ഞു.

വ്യാഴാഴ്‌ച ചേർന്ന യുക്രൈനിലെ സാധാരണ ജനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സംരക്ഷണത്തെ കുറിച്ചുള്ള യുഎൻ സുരക്ഷ കൗൺസിൽ യോഗത്തിൽ റഷ്യ, യുക്രൈൻ പ്രസിഡന്‍റുമാരുമായുള്ള കൂടിക്കാഴ്‌ചയെ കുറിച്ച് ഗുട്ടറസ് വിശദീകരിച്ചു. കൂടിക്കാഴ്‌ചയെ തുടർന്ന് റഷ്യ ഉപരോധം തീർത്ത തെക്കുകിഴക്കൻ നഗരമായ മരിയുപോളിൽ നിന്നും അവസാന യുക്രൈനിയൻ ശക്തികേന്ദ്രമായ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്‍റിൽ നിന്നും ഈ ആഴ്‌ച രണ്ട് ഒഴിപ്പിക്കലുകൾ നടന്നിരുന്നു.

ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി മൂന്നാമത്തെ വാഹനവ്യൂഹം വ്യാഴാഴ്‌ച മരിയുപോളിലേക്ക് പുറപ്പെട്ടു. അത് വെള്ളിയാഴ്‌ച മരിയുപോളിൽ എത്തിച്ചേരുമെന്നും പ്ലാന്‍റിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ഹ്യൂമാനിറ്റേറിയൻ മേധാവി മാർട്ടിൻ ഗ്രിഫിത്ത്‌സ് പറഞ്ഞു. പുടിനുമായും യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലെൻസ്‌കിയുമായും നടന്ന കൂടിക്കാഴ്‌ചയിൽ യുക്രൈനിലെ ഓപ്പൺ മാർക്കറ്റിൽ ഭക്ഷണത്തിന്‍റെയും ഊർജത്തിന്‍റെയും സുസ്ഥിരമായ ലഭ്യത ഉറപ്പാക്കാൻ ആവശ്യമായ ദ്രുത നടപടിയിൽ താൻ ശ്രദ്ധ കേന്ദ്രീകരിച്ചതായി ഗുട്ടറസ് വ്യക്തമാക്കി.

ആഗോളതലത്തിൽ നിലനിൽക്കുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥ ഇല്ലാതാക്കാൻ യുദ്ധത്തിനിടയിലും യുക്രൈനിലെ കാർഷിക ഉൽപാദനവും റഷ്യയുടെയും ബെലാറസിന്‍റെയും ഭക്ഷ്യ-വളം ഉൽപാദനവും ലോക വിപണിയിൽ ഉറപ്പാക്കേണ്ടതുണ്ടെന്ന് ഗുട്ടറസ് പറഞ്ഞു. ലോകത്തിലെ ഗോതമ്പ് വിതരണത്തിന്‍റെ 30 ശതമാനവും ധാന്യത്തിന്‍റെ 20 ശതമാനവും സൂര്യകാന്തി വിത്ത് എണ്ണയുടെ 75 ശതമാനവും ഉത്‌പാദിപ്പിക്കുന്നത് റഷ്യയും യുക്രൈനും ചേർന്നാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.