വാഷിങ്‌ടണ്‍: അമേരിക്കയിലെ വാഷിങ്‌ടണ്‍ ഡിസിയിലുണ്ടായ വെടിവയ്പ്പില്‍ രണ്ടുപേർ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. നോര്‍ത്ത്‌വെസ്റ്റ് വാഷിങ്‌ടണിലെ ട്രക്‌സ്റ്റണ്‍ സര്‍ക്കിളില്‍ ബുധനാഴ്‌ച വൈകിട്ടാണ് (പ്രാദേശിക സമയം ചൊവ്വാഴ്‌ച രാത്രി 12.50) വെടിവയ്പ്പുണ്ടായത്.
വാഹനത്തിലെത്തിയ രണ്ടുപേര്‍ സെമി ഓട്ടോമാറ്റിക് തോക്കുകള്‍ ഉപയോഗിച്ച് തെരുവിലുണ്ടായിരുന്ന ആളുകള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. തുടര്‍ന്ന് ഇവര്‍ വാഹനത്തില്‍ രക്ഷപ്പെട്ടു. രണ്ടുപേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.
പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. വെടിവയ്പ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് എക്‌സിക്യൂട്ടീവ് അസിസ്റ്റന്‍റ് പൊലീസ് ചീഫ് അഷന്‍ ബെനഡിക്റ്റ് അറിയിച്ചു.
Also read: മോണ്ടിനെഗ്രോയില്‍ വെടിവയ്‌പ്പ്, കുട്ടികളടക്കം 10 പേർ കൊല്ലപ്പെട്ടു