ETV Bharat / international

കണ്ണീര്‍നിലങ്ങളായി തുർക്കിയും സിറിയയും ; പതിനൊന്നായിരം കടന്ന് മരണ സംഖ്യ - ഭൂകമ്പം

മോശം കാലാവസ്ഥയും തകർന്ന റോഡുകളും ഉപകരണങ്ങളുടെ അഭാവവും രക്ഷാ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. എന്നാൽ 30 മണിക്കൂറിനിപ്പുറവും കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ പലരെയും പുറത്തെത്തിക്കാനാവുന്നത് രക്ഷാപ്രവർത്തകരുടെ ആത്‌മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.

Turkiye Syria  TURKIYE SYRIA EARTHQUAKE DEATH TOLL UPDATE  TURKIYE SYRIA EARTHQUAKE  തുർക്കി ഭൂകമ്പം  സിറിയ ഭൂകമ്പം  തുർക്കി  സിറിയ  തുർക്കി സിറയ ഭൂകമ്പം  ഭൂകമ്പം  EARTHQUAKE
ദുരന്ത ഭൂമിയായി തുർക്കിയും സിറിയയും
author img

By

Published : Feb 8, 2023, 7:08 PM IST

ദുരന്ത ഭൂമിയായി തുർക്കിയും സിറിയയും

ഗാസിയാൻടെപ്(തുർക്കി) : തുർക്കിയിലും സിറിയയിലും പതിനായിരങ്ങളെ കൊന്നൊടുക്കിയ വിനാശകരമായ ഭൂകമ്പത്തിന്‍റെ നടുക്കത്തിലാണ് ലോകം. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നുമാണ് വിലയിരുത്തൽ. ഒരാളെയെങ്കിലും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താം എന്ന വിശ്വാസത്തോടെ രാപ്പകൽ ഭേദമില്ലാതെയാണ് രക്ഷാപ്രവർത്തകർ തങ്ങളുടെ കർമത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്.

കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതോടെ രാജ്യത്തെ മരണസംഖ്യ 6,957 ആയി ഉയർന്നതായി തുർക്കിയുടെ ദുരന്ത നിവാരണ ഏജൻസി അറിയിച്ചിട്ടുണ്ട്. അയൽ രാജ്യമായ സിറിയയിൽ നിന്നുള്ള കണക്കുകൾ കൂടിയെത്തുമ്പോൾ മരണം 11,000ൽ അധികമായി എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. ദുരന്ത മേഖലയിൽ സർക്കാർ കൂടുതൽ സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെങ്കിൽ പോലും പലരും ഇപ്പോഴും സഹായത്തിനായി കാത്തിരിക്കുകയാണ്.

സഹായവുമായി ലോകരാജ്യങ്ങൾ: റിക്‌ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തെക്കുകിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും ഉണ്ടായത്. നിലവിൽ തുർക്കിയിലെ ഭൂകമ്പ ബാധിത മേഖലയിൽ 6000ൽ അധികം രക്ഷാപ്രവർത്തകരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇത് കൂടാതെ ഇന്ത്യയുൾപ്പടെ 12 ഓളം ലോക രാജ്യങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകരും അപകട മേഖലയിലേക്ക് എത്തിയിട്ടുണ്ട്. 60 ഓളം രാജ്യങ്ങൾ സഹായം വാഗ്‌ദാനം ചെയ്‌തും രംഗത്തെത്തിയിട്ടുണ്ട്.

ഭുകമ്പം ഉണ്ടായി രണ്ട് ദിവസങ്ങൾക്കിപ്പുറം കെട്ടിടാവശിഷ്‌ടങ്ങളിൽ നിന്ന് ജീവനോടെ പലരെയും പുറത്തെടുക്കാനായത് രക്ഷാപ്രവർത്തകർക്ക് ആത്മവിശ്വാസമേകുന്നുണ്ട്. ഭുകമ്പത്തിന്‍റെ പ്രഭവകേന്ദ്രത്തിൽ നിന്ന് വളരെ അകലെയല്ലാതെയുള്ള നഗരമായ കഹ്‌റമൻമാരസിലെ തകർന്ന അപ്പാർട്ട്മെന്‍റ് കെട്ടിടത്തിന്‍റെ അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകർ മൂന്ന് വയസുള്ള ആരിഫ് കാൻ എന്ന കുട്ടിയെ പുറത്തെടുത്തിരുന്നു.

തീരാദുരിതം : അതേസമയം ഭൂകമ്പം ഏറ്റവും മോശമായി ബാധിച്ചത് സിറിയയെയാണ്. 12 വർഷത്തിലധികമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിനും അഭയാർഥി പ്രതിസന്ധിക്കുമിടയിൽ പൊടുന്നനെയെത്തിയ ഭൂകമ്പം രാജ്യത്തെ കൂടുതൽ ദുരിതത്തിലേക്കാണെത്തിച്ചത്. തിങ്കളാഴ്‌ച ഉച്ചതിരിഞ്ഞ് വടക്കുപറിഞ്ഞാറൻ സിറിയയിലെ ജിൻഡേരിസ് എന്ന പട്ടണത്തിലെ കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് ഒരു നവജാത ശിശുവിനെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചിരുന്നു.

മൂന്ന് മാസത്തെ അടിയന്തരാവസ്ഥ : ഭൂകമ്പം ദുരന്തബാധിത മേഖലയിലെ 23 ദശലക്ഷത്തോളം ആളുകളെ ബാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയിലെ മുതിർന്ന എമർജൻസി ഓഫിസർ അഡെൽഹെഡ് മാർഷാങ് വ്യക്‌തമാക്കിയത്. രാജ്യത്തെ 85 മില്യൺ ജനങ്ങളിൽ 13 ദശലക്ഷം പേരെ ദുരന്തം ബാധിച്ചതായി തുർക്കി പ്രസിഡന്‍റ് റെസെപ് തയ്യിപ് എർദോഗൻ അറിയിച്ചിരുന്നു. രാജ്യത്തെ 10 പ്രവിശ്യകളിൽ മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

തുർക്കിയിലെ തകർന്ന കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് 8,000-ത്തിലധികം ആളുകളെ പുറത്തെടുത്തതായി അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. ദുരന്തബാധിതരായ ഏകദേശം 380,000 പേർ സർക്കാർ ഷെൽട്ടറുകളിലോ ഹോട്ടലുകളിലോ അഭയം പ്രാപിച്ചതായും അധികൃതർ അറിയിച്ചു.

തെക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും തിങ്കളാഴ്‌ചയാണ് ലോകത്തെ നടുക്കിയ ഭൂകമ്പമുണ്ടായത്. തുര്‍ക്കിയിലെ ഗസിയാന്‍ടെപ്പിലാണ് ആദ്യം ഭൂകമ്പമുണ്ടായത്. റിക്‌ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ ഉച്ചയോടെ 7.5 തീവ്രതയുള്ള രണ്ടാം ചലനവുമുണ്ടായി. വൈകിട്ടോടെ മൂന്നാം ഭൂകമ്പവുമുണ്ടായി. മുൻപ് 1999-ൽ വടക്കുപടിഞ്ഞാറൻ തുർക്കിയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ 18,000 പേർ കൊല്ലപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.