ETV Bharat / international

ഭൂകമ്പ ബാധിത പ്രവിശ്യകളില്‍ മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് തുര്‍ക്കി ; മരണസംഖ്യ 5000 കടന്നു - turkey rescue operation

ഭൂകമ്പത്തിലെ മരണസംഖ്യ 20,000 മായി ഉയരാന്‍ സാധ്യതയുണ്ടെന്ന ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന

Turkey Syria quake  ഭൂകമ്പം  ലോകാരോഗ്യ സംഘടന  തുര്‍ക്കി സിറിയ ഭൂകമ്പം  തുര്‍ക്കി ഭൂകമ്പം രക്ഷാപ്രവര്‍ത്തനം  തുര്‍ക്കി അടിയന്തരാവസ്ഥ  Turkey earth quake relief  turkey rescue operation  Turkey earth quake death toll
തുര്‍ക്കി-സിറിയ ഭൂകമ്പം
author img

By

Published : Feb 7, 2023, 10:27 PM IST

അദാന(തുര്‍ക്കി): ഭൂകമ്പം ദുരന്തം വിതച്ച തുര്‍ക്കിയിലെ പത്ത് പ്രവിശ്യകളില്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് പ്രസിഡന്‍റ് റജബ് ത്വയ്യിബ് എർദോഗൻ. രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്നലെയാണ് റിക്‌ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തുര്‍ക്കിയിലും സിറിയയിലും ഉണ്ടായത്.

Turkey Syria quake  ഭൂകമ്പം  ലോകാരോഗ്യ സംഘടന  തുര്‍ക്കി സിറിയ ഭൂകമ്പം  തുര്‍ക്കി ഭൂകമ്പം രക്ഷാപ്രവര്‍ത്തനം  തുര്‍ക്കി അടിയന്തരാവസ്ഥ  Turkey earth quake relief  turkey rescue operation  Turkey earth quake death toll
ഭൂകമ്പ ബാധിത പ്രവിശ്യകളില്‍ മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് തുര്‍ക്കി

ഭൂകമ്പത്തെ തുടര്‍ന്ന് തുര്‍ക്കിക്ക് സഹായങ്ങള്‍ വാഗ്‌ദാനം ചെയ്‌ത രാജ്യങ്ങള്‍ക്ക് എര്‍ദോഗന്‍ നന്ദി പറഞ്ഞു. ദുരിതാശ്വാസ സാമഗ്രികളുമായുള്ള ഇന്ത്യയുടെ ആദ്യ സംഘം വ്യോമസേനയുടെ സി 17 വിമാനത്തില്‍ തുര്‍ക്കിയിലെ അദാനയില്‍ എത്തി. ദുരന്തനിവാരണ സേനയിലെ 50 അംഗങ്ങളാണ് സംഘത്തിലുള്ളത്. ഐക്യരാഷ്‌ട്രസഭയുടെ മാനദണ്ഡങ്ങള്‍ പ്രകാരം ഇവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടും.

ഭൂകമ്പത്തില്‍ വീടുകള്‍ നഷ്‌ടപ്പെട്ട സാഹചര്യത്തില്‍ 10,000 കണ്ടെയ്‌നര്‍ വീടുകള്‍ തുര്‍ക്കിക്ക് ഖത്തര്‍ വാഗ്‌ദാനം ചെയ്‌തു.70 രാജ്യങ്ങള്‍ തുര്‍ക്കിക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ടൂറിസം കേന്ദ്രമായ ആന്‍റാലിയയിലെ ഹോട്ടലുകളില്‍ ഭൂകമ്പത്തില്‍ ബാധിക്കപ്പെട്ടവരെ താല്‍ക്കാലികമായി താമസിപ്പിക്കും.

രക്ഷാപ്രവര്‍ത്തനം ലഭിക്കാനായി സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള അപേക്ഷകള്‍ തങ്ങള്‍ നിരീക്ഷിക്കുകയും ബന്ധപ്പെട്ടവര്‍ക്ക് കൈമാറുകയും ചെയ്‌തിട്ടുണ്ടെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയതായി കരുതപ്പെടുന്ന തങ്ങളുടെ പ്രിയപ്പെട്ടവരെ രക്ഷിക്കണമെന്ന അഭ്യര്‍ഥന പലരും സമൂഹമാധ്യമങ്ങള്‍ വഴി നടത്തുന്നുണ്ട്. കെട്ടിടാവശിഷ്‌ടങ്ങളുടെ ഉള്ളില്‍പ്പെട്ടവര്‍തന്നെ സമൂഹമാധ്യമങ്ങള്‍ വഴി രക്ഷിക്കണമെന്ന അപേക്ഷ നല്‍കിയതായുള്ള ചില റിപ്പോര്‍ട്ടുകളും ഉണ്ട്.

രക്ഷാപ്രവര്‍ത്തകരുടെ നിലവിലെ എണ്ണം അപര്യാപ്‌തം: തകര്‍ന്ന ആയിരക്കണക്കിന് കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനം ഇന്നും നടന്നു. നിരവധി മൃതശരീരങ്ങള്‍ ഇന്ന് കണ്ടെടുത്തതോടെ മരിച്ചവരുടെ എണ്ണം അയ്യായിരം കവിഞ്ഞു. തുര്‍ക്കിയിലെ രക്ഷാപ്രവര്‍ത്തനത്തിന് സഹായം നല്‍കാനായി നിരവധി രാജ്യങ്ങള്‍ ദൗത്യസംഘങ്ങളെ അയച്ചിട്ടുണ്ട്.

24,400 രക്ഷാപ്രവര്‍ത്തകര്‍ ദൗത്യത്തില്‍ ഉണ്ടെന്ന് തുര്‍ക്കി അറിയിച്ചു. വളരെ വലിയ ചുറ്റളവില്‍ ഭൂകമ്പം ദുരന്തം വിതച്ചതിനാലും 6,000 കെട്ടിടങ്ങള്‍ തകര്‍ന്നതുകൊണ്ടും രക്ഷാപ്രവര്‍ത്തനത്തിന് ആളുകള്‍ തികയാത്ത സാഹചര്യമാണ്.

രക്ഷാപ്രവര്‍ത്തനത്തിന് പ്രതിബന്ധം സൃഷ്‌ടിച്ച് കടുത്ത ശൈത്യം : കടുത്ത ശൈത്യവും 200ഓളം വരുന്ന തുടര്‍ ചലനങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിബന്ധങ്ങള്‍ സൃഷ്‌ടിക്കുകയാണ്. കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന് തന്‍റെ അമ്മയുടെ ശബ്‌ദം കേള്‍ക്കാം എന്ന് നുര്‍ഗുല്‍ അറ്റെ എന്ന വ്യക്തി വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. എന്നാല്‍ രക്ഷാസംഘമോ കെട്ടിടാവശിഷ്‌ടങ്ങള്‍ മാറ്റാനുള്ള സാമഗ്രികളോ ഇല്ലാത്തതിനാല്‍ തന്‍റേയും മറ്റുള്ളവരുടേയും ശ്രമം പാഴാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഹതേയ് പ്രവിശ്യയിലെ അന്തക്യ എന്ന നഗരത്തിലെ ഒരു കെട്ടിടാവശിഷ്‌ടത്തിനുള്ളിലാണ് നുര്‍ഗുല്‍ അറ്റെയുടെ അമ്മ കുടുങ്ങിയിരിക്കുന്നത്.

തന്‍റെ അമ്മയ്‌ക്ക് 70 വയസുണ്ടെന്നും കൂടുതല്‍ സമയം പിടിച്ച് നില്‍ക്കാന്‍ അമ്മയ്‌ക്ക് ആവില്ലെന്നും നുര്‍ഗുല്‍ അറ്റെ പറഞ്ഞു. ഇത്തരം അനുഭവം നുര്‍ഗുല്‍ അറ്റെയ്‌ക്ക് മാത്രമല്ല. പലരും തങ്ങളുടെ പ്രിയപ്പെട്ടവരെ കെട്ടിടാവശിഷ്‌ടങ്ങള്‍ക്കുള്ളില്‍ നിന്ന് രക്ഷിക്കാനായി ഉപകരണങ്ങള്‍ക്കായും രക്ഷാപ്രവര്‍ത്തകര്‍ക്കായും കാത്തുനില്‍ക്കുകയാണ്. ഭൂകമ്പത്തിലെ മരണ സംഖ്യ 20,000മായി ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.