ETV Bharat / international

നാസികൾ ജൂതന്മാരെ കൂട്ടക്കൊല ചെയ്‌തത് ഒരിക്കലും മറക്കാനാവില്ല: യുഎൻ സെക്രട്ടറി ജനറൽ

യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസും യുഎന്നിലെ ഇസ്രായേൽ അംബാസഡർ ഗിലാഡ് എർദാനും യാദ് വാഷെം ചെയർമാൻ ഡാനി ദയനും ഹോളോകോസ്റ്റ് ഇരകളുടെ പേരുകൾ ഉൾപ്പെടുത്തിയ ഐക്യരാഷ്ട്രസഭയിലെ 'ബുക്ക് ഓഫ് നെയിംസ്' എന്ന പുസ്‌തകം സന്ദർശിച്ചു

UN chief Exhibit of Nazi victims  the book of names of holocaust victims  names of holocaust victims  new york installation book of names holocaust  holocaust victims name  un chief  യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്  ഇസ്രായേൽ അംബാസഡർ ഗിലാഡ് എർദാൻ  യാദ് വാഷെം ചെയർമാൻ ഡാനി ദയൻ
ജനറൽ അന്‍റോണിയോ ഗുട്ടെറസ്
author img

By

Published : Jan 27, 2023, 10:46 AM IST

ന്യൂയോർക്ക്: രണ്ടാം ലോക മഹായുദ്ധ സമയത്ത് നാസികൾ ജൂതന്മാരെ കൂട്ടക്കൊല ചെയ്‌തത് ഒരിക്കലും മറക്കാനാവാത്ത സംഭവമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്. യുഎന്നിലെ ഇസ്രായേൽ അംബാസഡർ ഗിലാഡ് എർദാനും യാദ് വാഷെം ചെയർമാൻ ഡാനി ദയനുമൊപ്പം ഗുട്ടെറസ് 'ബുക്ക് ഓഫ് നെയിംസ്' ഇൻസ്റ്റാലേഷൻ സന്ദർശിച്ചു. തിരിച്ചറിഞ്ഞ 4.8 ദശലക്ഷം ഹോളോകോസ്റ്റ് ഇരകളുടെ പേരുകളും തിരിച്ചറിയപ്പെടാത്ത 1.2 ദശലക്ഷം ആലുകളുടെ പേരുകളെയും പ്രതിനിധീകരിക്കുന്നതിന് ശൂന്യമായ പേജുകളും ഇൻസ്റ്റാളേഷനിൽ അടങ്ങിയിരിക്കുന്നു.

പുസ്‌തകത്തിന് 6.56 അടി (2 മീറ്റർ) ഉയരവും 3.3 അടി (ഒരു മീറ്റർ) വീതിയും 26.45 അടി (8 മീറ്റർ) നീളവുമുണ്ട്. ഇതുവരെ പുസ്‌തകത്തിൽ ചേർത്തിരിക്കുന്നത് 4.8 ദശലക്ഷം ഇരകളുടെ പേരുകളാണ്. അത് ബുക്കിൽ അക്ഷരമാല ക്രമത്തിൽ ചേർത്തിട്ടുണ്ട്.

മനുഷ്യരാശിക്ക് ഇത്തരമൊരു അശ്രദ്ധമായ കുറ്റകൃത്യം ചെയ്യാൻ കഴിഞ്ഞുവെന്ന വേദനയോടെയല്ലാതെ ഈ എക്‌സിബിഷൻ കാണാൻ കഴിയില്ലെന്ന് ഗുട്ടെറസ് പറഞ്ഞു. അതേസമയം, ഈ ഓർമ്മ എന്നെന്നേക്കുമായി സംരക്ഷിക്കപ്പെടുമെന്നും ഈ കൂട്ടക്കൊല ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിന് ശേഷമുള്ള ഒരു പരിപാടിയിൽ യഹൂദവിരുദ്ധതയ്‌ക്കെതിരെയും ഹോളോകോസ്റ്റ് നിഷേധത്തിനെതിരെയും യുഎന്നിലെ ഇസ്രായേൽ അംബാസഡർ ഗിലാഡ് എർദാൻ സംസാരിച്ചു. യഹൂദ വിദ്വേഷത്തെ ചെറുക്കാൻ നടപടി ആവശ്യപ്പെടുകയും ചെയ്‌തു.

യഹൂദന്മാരെ ഉന്മൂലനം ചെയ്യാൻ നാസികൾ ശ്രമിച്ചു. അവരുടെ പേരുകൾ, ഐഡന്‍റിറ്റികൾ, സംസ്‌കാരം എന്നിവ ഇല്ലാതാക്കാൻ ശ്രമിച്ചു. നാസികൾ ഇല്ലാതാക്കിയ ഒന്നിനെപ്പോലും പുനരുജ്ജീവിപ്പിക്കാൻ ഞങ്ങൾക്ക് കഴിയില്ല. എന്നാൽ, അവർ ഇല്ലാതാക്കിയ ഇരകളുടെ പേരുകളും കഥകളും പുനഃസ്ഥാപിക്കാൻ ഞങ്ങൾക്ക് കഴിയും. ഇരകളുടെ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും കേന്ദ്രം ശേഖരിക്കുന്നുണ്ടെന്ന് യാദ് വാഷെം ചെയർമാൻ ഡാനി ദയന്‍ പറഞ്ഞു.

ചരിത്രം ഒരിക്കലും ആവർത്തിക്കുന്നില്ല. എന്നാൽ, തീവ്രമായ യഹൂദ വിരുദ്ധതയുടെയും മറ്റ് തരത്തിലുള്ള വംശീയ വിദ്വേഷത്തിന്‍റെയും അക്രമത്തിന്‍റെയും അഴിമതി നിറഞ്ഞ സ്വേച്ഛാധിപത്യത്തിന്‍റെയും പ്രതിഭാസങ്ങൾ ആവർത്തിക്കുന്നുവെന്ന് ദയാൻ പറഞ്ഞു. അത് തടയാനായി ഇരകളെ ഓർക്കുന്നത് നിർണായകമാണെന്നും ദയാൻ കൂട്ടിച്ചേർത്തു. അതുകൊണ്ടാണ് ഇരകളുടെ പേരുകളടങ്ങിയ പുസ്‌തകം ഇന്ന് ഐക്യരാഷ്ട്രസഭയിൽ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ജനുവരി 27, അന്താരാഷ്‌ട്ര ഹോളോകോസ്റ്റ് അനുസ്‌മരണ ദിനം: രണ്ടാം ലോക മഹായുദ്ധ കാലത്ത് അതിനു മുൻപും അഡോൾഫ് ഹിറ്റലറുടെ നേതൃത്വത്തിൽ ജർമൻ നാസികൾ കൂട്ടക്കൊലകളുടെ പരമ്പരകൾ തന്നെ നടത്തി. ഏകദേശം 60 ദശലക്ഷത്തോളം ജൂതന്മാർക്ക് ജീവൻ നഷ്‌ടപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 15 ലക്ഷത്തോളം കുട്ടികളും ഉൾപ്പെട്ടു. യൂറോപ്പിൽ ഉണ്ടായിരുന്ന മൂന്നിൽ രണ്ട് ഭാഗം ജൂതന്മാരും കൊല്ലപ്പെട്ടു. ജനുവരി 27നാണ് അന്താരാഷ്‌ട്ര ഹോളോകോസ്റ്റ് അനുസ്‌മരണ ദിനമായി ആചരിക്കുന്നത്. 1945 ജനുവരി 27 ന് ഓഷ്വിറ്റ്സിലെ പടുകൂറ്റൻ കോൺസൻട്രേഷൻ ക്യാമ്പിൽ നിന്ന് റെഡ് ആർമി ജൂതരെ മോചിപ്പിച്ചതിന്റെ സ്മരണയ്ക്കായിട്ടാണ് ഈ ദിനം അനുസ്‌മരണ ദിനമായി ആചരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.