ETV Bharat / international

തായ്‌ലന്‍ഡ് നാവികസേന കപ്പല്‍ മുങ്ങി: കാണാതായ 30ലധികം നാവികര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു - rescue operation after HTMS Sukhothai sank

ശക്തമായ കാറ്റും ഉയര്‍ന്ന തിരമാലകളും കാരണം എച്ച്ടിഎംഎസ് സുഖോത്തായി എന്ന ചെറു യുദ്ധകപ്പല്‍ മുങ്ങുകയായിരുന്നു. കടല്‍ ഇപ്പോഴും പ്രക്ഷുബ്‌ധമാകയാല്‍ രക്ഷപ്രവര്‍ത്തനം ദുഷ്‌കരമാണ്

Thai navy searching for 31 missing sailors after ship sank  Thai navy searching for missing sailors  തായ്‌ലന്‍ഡ് നാവികസേന കപ്പല്‍ മുങ്ങിയത്  എച്ച്ടിഎംഎസ് സുഖോത്തായി  എച്ച്ടിഎംഎസ് സുഖോത്തായി രക്ഷാപ്രവര്‍ത്തനം  HTMS Sukhothai sinking  rescue operation after HTMS Sukhothai sank
തായ്‌ലന്‍ഡ് നാവികസേന കപ്പല്‍ മുങ്ങിയത്
author img

By

Published : Dec 19, 2022, 7:11 PM IST

ബാങ്കോക്ക്: തായ്‌ലന്‍ഡ് ഉള്‍ക്കടലില്‍ മുങ്ങിയ തായ്‌ലന്‍ഡ് നാവികസേനയുടെ യുദ്ധക്കപ്പലിലെ നാവികര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. യുദ്ധകപ്പലില്‍ ഉണ്ടായിരുന്ന 30ലധികം നാവികരെ ഇപ്പോഴും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഹെലികോപ്‌റ്ററുകളും നാവികസേനയുടെ കപ്പലുകളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

എച്ച്‌ടിഎംഎസ് സുഖോതായ് എന്ന ചെറുയുദ്ധകപ്പലാണ് പ്രക്ഷുബ്‌ധമായ കടലില്‍ മുങ്ങിയത്. ഇതുവരെ 75 നാവികരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 31 പേരെയാണ് ഇപ്പോഴും കണ്ടെത്താന്‍ സാധിക്കാത്തത്.

ഉയര്‍ന്ന തിരമാലയാണ് അപകടത്തിന് കാരണമായത്. പ്രക്ഷുബ്‌ധമായ സാഹചര്യത്തിന് അല്‍പ്പം ശമനം വന്നിട്ടുണ്ടെങ്കിലും ചെറു ബോട്ടുകള്‍ക്ക് അപകടം വിതയ്‌ക്കുന്ന തരത്തില്‍ തന്നെയാണ് ഇപ്പോഴും തിരമാലകള്‍ എന്ന് തായ്‌ലന്‍ഡ് നേവി അറിയിച്ചു. മൂന്ന് മണിക്കൂറോളം കടലില്‍ പൊങ്ങികിടക്കേണ്ടി വന്നതിന് ശേഷമാണ് തന്നെ രക്ഷപ്പെടുത്തിയതെന്ന് ഒരു നാവികന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മൂന്ന് മീറ്റര്‍ ഉയരമുള്ള തിരമാലകള്‍ കപ്പലില്‍ ആഞ്ഞടിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് കപ്പലിനെ രക്ഷിക്കാനുള്ള ശ്രമം ദുഷ്‌കരമാക്കി. ഞായറാഴ്‌ചയാണ് യുദ്ധകപ്പല്‍ മുങ്ങുന്നത്.

  • The Royal Thai Navy corvette Sukhothai sank in the Gulf of #Thailand in a storm.

    There were 106 sailors on board. 75 of them were evacuated, the fate of the rest is unknown. pic.twitter.com/fexCI6oBRs

    — NEXTA (@nexta_tv) December 19, 2022 " class="align-text-top noRightClick twitterSection" data=" ">

കടല്‍ ഇപ്പോഴും പ്രക്ഷുബ്‌ധമാകയാല്‍ കടലില്‍ നിന്ന് തിരശ്ചീനമായ കാഴ്‌ച ലഭിച്ചുകൊണ്ടുള്ള തെരച്ചില്‍ സാധ്യമല്ലെന്നും ഹെലികോപ്റ്റര്‍ വഴിയാണ് തെരച്ചില്‍ നടക്കുന്നതെന്നും നാവികസേന വക്താവ് പോക്രോങ് മൊന്തത്ഫാലിന്‍ പറഞ്ഞു. രക്ഷപ്പെടുത്തിയ 11 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

ശക്തമായ കാറ്റ് കാരണം കടല്‍ജലം എച്ച്ടിഎംഎസ് സുഖോത്തായിയിലേക്ക് അടിച്ച് കയറുകയായിരുന്നു. ഇത് കപ്പലിന്‍റെ വൈദ്യുത സംവിധനം തകരാറിലാക്കി. ഇതു കാരണം കപ്പലിന്‍റെ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു.

എച്ച്ടിഎംഎസ് സുഖോത്തായിയെ രക്ഷിക്കാനായി നാവികസേന മൂന്ന് ചെറു യുദ്ധകപ്പലുകളും രണ്ട് ഹെലികോപ്റ്ററുകളും ഉടന്‍ അയച്ചു. ഹെലികോപ്റ്ററില്‍ മൊബൈല്‍ പമ്പിങ് മെഷിനുകള്‍ ഉണ്ടായിരുന്നു. ഇവ ഉപയോഗിച്ച് കപ്പലിലെ കടല്‍ വെള്ളം നീക്കം ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ ശക്തമായ കാറ്റ് കാരണം അതിന് സാധിച്ചില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.