ETV Bharat / international

Tesla New Humanoid Robot Optimus 'നമസ്‌തേ' ടെസ്‌ലയുടെ പുതിയ ഒപ്‌റ്റിമസ് റോബോട്ട് ദൃശ്യങ്ങള്‍ പുറത്ത്; മസ്‌ക്കിന് ഇന്ത്യയിലേക്ക് സ്വാഗതമെന്ന് നെറ്റിസണ്‍സ്

Humanoid Robot Optimus: ടെസ്‌ലയുടെ പുതിയ റോബോട്ടിന്‍റെ ദൃശ്യം വൈറലായി. മസ്‌ക് പങ്കിട്ട ദൃശ്യങ്ങള്‍ക്ക് കമന്‍റുകളുടെ പെരുമഴ. നമസ്‌തേ പറഞ്ഞ് യോഗ ചെയ്‌ത് ഒപ്‌റ്റിമസ് റോബോട്ട്.

elon musk  musk new tweet  Optimus robot  what is Optimus robot  elon musk namaste  elon musk namaste tweet  Indian netizens invite Musk to India  Musk Indian Namaste response  Musk Namaste Humanoid Tesla Robot Progress  Humanoid Robot Optimus  ടെസ്‌ലയുടെ പുതിയ റോബോര്‍ട്ടിന്‍റെ ദൃശ്യം  ഒപ്‌റ്റിമസ് റോബോര്‍ട്ട് ദൃശ്യങ്ങള്‍ പുറത്ത്  മസ്‌ക്കിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നെറ്റിസണ്‍സ്  നെറ്റിസണ്‍സ്  ഇലോണ്‍ മസ്‌ക്
Tesla New Humanoid Robot Optimus Video Shared By Elon Musk
author img

By ETV Bharat Kerala Team

Published : Sep 25, 2023, 3:08 PM IST

ഹൈദരാബാദ്: തന്‍റെ കമ്പനി നിര്‍മിച്ച പുതിയ ഹ്യുമനോയിഡ് റോബോട്ടിന്‍റെ (Tesla New Humanoid Robot Optimus) ദൃശ്യങ്ങള്‍ പങ്കിട്ട് എക്‌സ് സ്ഥാപകനും സിഇഒയുമായ ഇലോണ്‍ മസ്‌ക്. 'ഒപ്‌റ്റിമസ്' എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് ജനങ്ങളെ 'നമസ്‌തേ' പറഞ്ഞ് അഭിവാദ്യം ചെയ്യുന്നതും തുടര്‍ന്ന് രണ്ട് യോഗാസനങ്ങള്‍ അവതരിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. 2022 ല്‍ ടെസ്‌ല അവതരിപ്പിച്ച റോബോട്ടില്‍ നിന്നും ഇത് വ്യത്യസ്‌തമാണെന്നും കൈ കാലുകള്‍ സ്വയം ചലിപ്പിക്കാന്‍ കൂടി കഴിവുള്ളതാണ് കമ്പനി വികസിപ്പിച്ച ഒപ്‌റ്റിമസ് റോബോട്ടെന്നും (Elon Musk about Humanoid Robot Optimus) മസ്‌ക് എക്‌സില്‍ കുറിച്ചു.

അനായാസമായി കൈകാലുകള്‍ ചലിക്കുന്ന റോബോട്ട് മനുഷ്യനെ പോലെയാണ് യോഗാസനങ്ങള്‍ ചെയ്‌ത് പൂര്‍ത്തിയാക്കിയത്. റോബാട്ടിന്‍റെ പെര്‍ഫോമന്‍സ് ജനങ്ങളെ ഏറെ ആവേശത്തിലാക്കിയിരിക്കുകയാണ്. ജോയിന്‍റ് പൊസിഷന്‍ എന്‍കോഡര്‍ കൃത്യമായി ഘടിപ്പിച്ചതാണ് റോബോട്ടിന്‍റെ അനായാസമായ മൂവ്‌മെന്‍റ്സിന് സഹായകമാകുന്നത്.

ടെസ്‌ല കമ്പനിയുടെ വാഹനങ്ങള്‍ക്ക് സമാനമായ എൻഡ്-ടു-എൻഡ് ന്യൂറൽ നെറ്റ്‌വർക്കിലാണ് റോബോട്ടിന്‍റെ പ്രവര്‍ത്തനം. കമ്പനിയുടെ സമഗ്രമായ എഐ ഏകീകരണമാണ് ഇതിലൂടെ മനസിലാക്കാന്‍ സാധിക്കുന്നത്. റോബോട്ടുമായി ബന്ധപ്പെട്ട് ടെസ്‌ല നേരത്തെയും എക്‌സില്‍ വീഡിയോ പങ്കിട്ടിരുന്നു. 'ഒപ്‌റ്റിമസ്‌ കാന്‍ നൗ സോര്‍ട്ട് ഒബ്‌ജക്‌ട്‌സ് ഓട്ടോണമസ്‌ലി. ഇറ്റ്‌സ് ന്യൂറല്‍ നെറ്റ്‌വര്‍ക്ക് ഈസ് ട്രെയ്‌ന്‍ഡ് ഫുള്ളി എന്‍ഡ് ടു എന്‍ഡ് : വീഡിയോ ഇന്‍, കണ്‍ട്രോള്‍സ് ഔട്ട്. കം ടു ജോയിന്‍ ടു ഹെല്‍പ് ഡവലപ്പ്‌മെന്‍റ് ഒപ്‌റ്റിമസ്.' എന്നാണ് വീഡിയോക്കൊപ്പം ടെസ്‌ല എക്‌സില്‍ കുറിച്ചത്.

എന്നാല്‍ ഈ വീഡിയോയ്‌ക്ക് മസ്‌ക് 'പ്രോഗ്രസ്' എന്നാണ് കമന്‍റിട്ടത്. ടെസ്‌ല നേരത്തെ എക്‌സില്‍ പങ്കിട്ട വീഡിയോ സോഷ്യല്‍ മീഡിയ ഉപഭോക്താക്കളില്‍ ഏറെ മതിപ്പുളവാക്കിയിരുന്നു. കഴിഞ്ഞ ദിവസം എക്‌സില്‍ പങ്കിട്ട ഒപ്‌റ്റിമസ് റോബോട്ടിന്‍റെ ചിത്രത്തിനും വീഡിയോയ്‌ക്കും നിരവധി കമന്‍റുകളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. 'നമസ്‌തേ മിസ്റ്റര്‍ മസ്‌ക്, ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കൂ' എന്നൊരാള്‍ കമന്‍റിട്ടപ്പോള്‍ മറ്റൊരാള്‍ കുറിച്ചത് 'എങ്ങനെയാണ് നമസ്‌തേയെ ഇത്രയും ലേറ്റസ്‌റ്റാക്കിയത്' എന്നായിരുന്നു.

നേരത്തെ 2022 ഒക്‌ടോബറില്‍ ടെസ്‌ല കമ്പനി നിര്‍മിച്ച ഹ്യുമനോയിഡ് റോബോട്ടിന്‍റെ പ്രോട്ടോടൈപ്പിനെ ഇലോണ്‍ മസ്‌ക് ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിരുന്നു. കമ്പനിയുടെ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് ദിന പരിപാടിയിലാണ് അവതരിപ്പിച്ചത്. പരിപാടിക്കിടെ വേദിയിലേക്ക് കടന്ന് വന്ന മസ്‌കിന്‍റെ ഒപ്‌റ്റിമസ് യന്തിരന്‍ ജനങ്ങളെ ഹലോ പറഞ്ഞ് അഭിസംബോധന ചെയ്‌തു. തുടര്‍ന്ന് വേദിയില്‍ നൃത്തം വയ്‌ക്കുകയും ചെയ്‌തിരുന്നു. പെട്ടികള്‍ ചുമന്ന് നടക്കുക, ചെടികള്‍ക്ക് വെള്ളമൊഴിക്കുക തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ അന്ന് ഒപ്‌റ്റിമസ് വേദിയില്‍ അവതരിപ്പിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.