ETV Bharat / international

Synagogue President Murdered: യുഎസിൽ ജൂത വനിതയെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് സിനഗോഗ് പ്രസിഡന്‍റ് - Isaac Agree Downtown Synagogue

Synagogue President Stabbed to Death: ഗാസയിലെ ഇസ്രയേൽ-ഹമാസ് യുദ്ധം തുടങ്ങിയതിനു പിന്നാലെ യുഎസ് ഉൾപ്പെടെ പല രാജ്യങ്ങളിലും ജൂതർക്കെതിരെ മതമൗലീക വാദികളുടെ പ്രതിഷേധം അരങ്ങേറുന്നുണ്ട്. അതിനിടെയാണ് രാഷ്ട്രീയത്തിൽ അടക്കം സജീവമായ സാമന്തയുടെ കൊല നടക്കുന്നത്.

Etv Bharat Israel Hamas war  Synagogue President Murdered  Synagogue President Stabbed to Death  യുഎസിൽ ജൂത വനിതയെ കുത്തിക്കൊന്നു  സിനഗോഗ് പ്രസിഡന്‍റ് കൊല  സാമന്ത വോൾ  Samantha Woll  Isaac Agree Downtown Synagogue  ഐസക് അഗ്രി ഡൗൺടൗൺ സിനഗോഗ്
Synagogue President Murdered- Stabbed to Death Outside Her Home in Detroit
author img

By ETV Bharat Kerala Team

Published : Oct 22, 2023, 7:19 AM IST

മിഷിഗൺ (യുഎസ്) : ഹമാസിനെതിരെ ഗാസയിൽ ഇസ്രയേൽ ആക്രമണം (Israel - Hamas War) കടുപ്പിക്കുന്നതിനിടെ അമേരിക്കയിൽ സിനഗോഗ് (ജൂത പള്ളി) പ്രസിഡന്‍റായ വനിത കുത്തേറ്റ് കൊല്ലപ്പെട്ടനിലയിൽ (Synagogue President Murdered- Stabbed to Death Outside Her Home in Detroit). ഡെട്രോയിറ്റ് സിനഗോഗ് ബോർഡ് പ്രസിഡന്‍റ് സാമന്ത വോൾ (Samantha Woll) ആണ് ശനിയാഴ്‌ച കുത്തേറ്റ് മരിച്ചത്. ഇന്നലെ രാവിലെ സാമന്തയെ വീടിന് പുറത്ത് കുത്തേറ്റ ഒന്നിലധികം മുറിവുകളോടെ മരിച്ച നിലയിൽ കണ്ടെത്തിയതാണ് റിപ്പോർട്ടുകൾ. ഡിട്രോയിറ്റ് ഡൗൺടൗണിലെ ഐസക് അഗ്രി ഡൗൺടൗൺ സിനഗോഗ് ബോർഡിന്‍റെ പ്രസിഡന്‍റായിരുന്നു സാമന്ത (Isaac Agree Downtown Synagogue). ഡെമോക്രാറ്റിക് പാർട്ടിയുമായി (Democratic Party) ബന്ധപ്പെട്ട് സജീവ രാഷ്ട്രീയത്തിലും സാമന്ത ഇടപെട്ടിരുന്നു.

ശനിയാഴ്‌ച രാവിലെയാണ് ഒരു യുവതി ചലനമറ്റ് കിടക്കുന്നതായി ഡിട്രോയിറ്റ് പൊലീസ് ഡിപ്പാർട്ട്‌മെന്‍റിലേക്ക് കോൾ എത്തുന്നത്. തുടർന്ന് പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോൾ ഒരു ചോരച്ചാലാണ് കണ്ടത്. ഇതിന് സമീപം ചലനമറ്റ നിലയിൽ സാമന്തയുടെ ശരീരവും കണ്ടെത്തി. സംഭവസ്ഥലത്ത് വച്ച് തന്നെ സാമന്ത മരിച്ചതായാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Also Read: American Citizens Held Hostage By Hamas Freed: ബന്ദികളാക്കപ്പെട്ട അമേരിക്കൻ യുവതിയേയും മകളെയും ഹമാസ് മോചിപ്പിച്ചു

സാമന്തയുടെ വീടിനുള്ളിൽ വച്ചു തന്നെയാണ് കുറ്റകൃത്യം നടന്നതെന്നാണ് പൊലീസിന്‍റെ അനുമാനം. കൊലപാതകത്തിന് പിന്നിലെ കാരണം പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും, കേസ് അന്വേഷണത്തിനായി നരഹത്യയുമായി ബന്ധപ്പെട്ട യൂണിറ്റിനെ ഏൽപ്പിച്ചിട്ടുണ്ടെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. അതേസമയം കുറ്റകൃത്യത്തെപ്പറ്റി അന്വേഷണത്തിൽ ലോക്കൽ പൊലീസിനെ സഹായിക്കുമെന്ന് ഡെട്രോയിറ്റിലെ എഫ്ബിഐ അറിയിച്ചു.

ഗാസയിലെ ഇസ്രയേൽ-ഹമാസ് യുദ്ധം തുടങ്ങിയതിനു പിന്നാലെ യുഎസ് ഉൾപ്പെടെ പല രാജ്യങ്ങളിലും ജൂതർക്കെതിരെ മതമൗലീക വാദികളുടെ പ്രതിഷേധം അരങ്ങേറുന്നുണ്ട്. അതിനിടെയാണ് രാഷ്ട്രീയത്തിൽ അടക്കം സജീവമായ സാമന്തയുടെ കൊല നടക്കുന്നത്. അതിനാൽ സാമന്തയുടെ കൊലയ്ക്ക് പിന്നിൽ മത മൗലീകവാദികളുടെ ഇടപെടൽ നടന്നിട്ടുണ്ടോ എന്ന ആശങ്ക അന്താരാഷ്ട്ര സമൂഹത്തിൽ ഉയരുന്നുണ്ട്.

Also Read: Swara Bhasker Shared Picture With Her Daughter ഗാസയില്‍ ജനിച്ചാൽ തന്‍റെ കുഞ്ഞിനെ എങ്ങനെ സംരക്ഷിക്കുമെന്ന അടിക്കുറിപ്പില്‍ മകളുമൊത്തുള്ള ചിത്രവുമായി സ്വര ഭാസ്‌കർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.