കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ധനമന്ത്രിയായ സഹോദരനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്‌ത് പ്രധാനമന്ത്രി ഗോതബായ രാജപക്സെ. രാജ്യത്തെ നിലവിലെ വിദേശനാണ്യ പ്രതിസന്ധി നേരിടാൻ ശ്രീലങ്കയെ സഹായിക്കുന്നതിന് ഇന്ത്യൻ സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് ബേസിൽ രജപക്‌സെ ചർച്ച ചെയ്തതിന് പിന്നാലെയാണ് നടപടി. നിയമമന്ത്രിയായിരുന്ന അലി സാബ്രിയാണ് പുതിയ ധനമന്ത്രി.
സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സാധ്യമായ രക്ഷ പാക്കേജിനായി അന്താരാഷ്ട്ര നാണയ നിധിയുമായി (ഐഎംഎഫ്) കൂടിക്കാഴ്ച നടത്താൻ ബേസിൽ യുഎസിലേക്ക് പോകാനിരിക്കുകയായിരുന്നു. ശക്‌തമായ പ്രതിഷേധങ്ങള്‍ പരിഹരിക്കുന്നതിന്‍റെ സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്കന്‍ ഭരണകൂടം.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയില്‍ നടക്കുന്ന ശക്തമായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ഞായറാഴ്‌ച (03.04.22) 26 മന്ത്രിമാര്‍ കൂട്ടത്തോടെ രാജി വച്ചിരുന്നു.
Also read: ശ്രീലങ്കയില്‍ പുതിയ മന്ത്രിസഭ രൂപീകരണം ഇന്ന്; 36 മണിക്കൂര്‍ കര്‍ഫ്യൂ അവസാനിച്ചു