ETV Bharat / international

ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്‍റ് ഗോതബായ രജപക്‌സെ - ശ്രീലങ്കൻ വിദേശനാണയ പ്രതിസന്ധി

രാജ്യത്തിന്‍റെ സുഗമമായ പ്രവർത്തനവും പൊതു സുരക്ഷയും അവശ്യ സേവനങ്ങളുടെ ലഭ്യതയും ഉറപ്പാക്കുന്നതിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് വിശദീകരണം

state of emergency in Sri Lanka  Sri Lanka President Gotabaya Rajapaksa  Sri Lankan crisis  inflation in sri lanka  ശ്രീലങ്ക അടിയന്തരാവസ്ഥ  ശ്രീലങ്ക പ്രസിഡന്‍റ് ഗോതബായ രാജപക്‌സെ  ശ്രീലങ്കൻ വിദേശനാണയ പ്രതിസന്ധി  പണപ്പെരുപ്പം ശ്രീലങ്ക
ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്‍റ് ഗോതബായ രാജപക്‌സെ
author img

By

Published : May 7, 2022, 7:35 AM IST

കൊളംബോ : ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്‍റ് ഗോതബായ രജപക്‌സെ. വെള്ളിയാഴ്‌ച അർധരാത്രി മുതലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്തിന്‍റെ സുഗമമായ പ്രവർത്തനവും പൊതുസുരക്ഷയും അവശ്യ സേവനങ്ങളുടെ ലഭ്യതയും ഉറപ്പാക്കാനാണ് നടപടിയെന്ന് പ്രസിഡൻഷ്യൽ മീഡിയ വിഭാഗം അറിയിച്ചു.

പൊലീസിനും സുരക്ഷാസേനയ്ക്കും തോന്നിയപോലെ ജനങ്ങളെ അറസ്റ്റ് ചെയ്യാനും തടങ്കലിൽ വയ്ക്കാനും അധികാരം നൽകുന്നതാണ് അടിയന്തരാവസ്ഥ. പ്രസിഡന്‍റിന്‍റെയും സർക്കാരിന്‍റെയും രാജി ആവശ്യപ്പെട്ട് ആഴ്‌ചകൾ നീണ്ട ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിനായാണ് ഇത് പ്രഖ്യാപിച്ചതെന്ന് വിമർശനമുണ്ട്. വിദേശനാണ്യ പ്രതിസന്ധി മൂലമുണ്ടായ അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവ്, നീണ്ട വൈദ്യുതി മുടക്കം അടക്കം ചരിത്രത്തിലെ ഏറ്റവും വലിയ പ്രയാസങ്ങളിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്.

രജപക്‌സെയുടെ സ്വകാര്യ വസതിയിലേക്ക് പ്രതിഷേധം നീണ്ടപ്പോള്‍ ഏപ്രിൽ 1ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏപ്രിൽ 5ന് തീരുമാനം പിൻവലിക്കുകയുണ്ടായി. പാപ്പരത്വത്തിന്‍റെ വക്കിൽ നിൽക്കുന്നതിനാൽ രാജ്യത്ത് വിദേശ വായ്‌പാ പേയ്‌മെന്‍റുകൾ താത്‌കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

രാജ്യത്തെ സാമ്പത്തിക പ്രശ്‌നങ്ങൾ രാഷ്‌ട്രീയ പ്രതിസന്ധിയിലേക്കും നയിച്ചിരിക്കുകയാണ്. സർക്കാർ ജനങ്ങളിൽ നിന്നും പ്രതിഷേധവും അവിശ്വാസവും നേരിടുന്ന സ്ഥിതിയാണ്. 2026ഓടെ ഏകദേശം 25 ബില്യൺ ഡോളർ വിദേശ കടമാണ് ശ്രീലങ്കയ്ക്ക് അടച്ചുതീർക്കാനുള്ളത്. അതിൽതന്നെ 7 ബില്യൺ ഡോളർ ഈ വർഷം അടച്ചുതീർക്കേണ്ടതാണ്. 51 ബില്യൺ ഡോളറാണ് രാജ്യത്തിന്‍റെ ആകെ വിദേശ കടം.

രാജ്യത്തിന്‍റെ വിദേശ കരുതൽ ശേഖരം 50 മില്യൺ ഡോളറിന് താഴെയായെന്ന് ധനമന്ത്രി ഈ ആഴ്‌ച ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇന്ധനം, പാചകവാതകം, ഭക്ഷണ സാധനങ്ങൾ, മരുന്നുകൾ എന്നിവയ്‌ക്കൊക്കെ കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഇവയിൽ മിക്കതും വിദേശരാജ്യങ്ങളിൽ നിന്നും വരുന്നവയാണ്.

വിദേശനാണയത്തിന്‍റെ കുറവ് നിർമാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കളുടെ ഇറക്കുമതിയെ ബാധിക്കുകയും പണപ്പെരുപ്പം രൂക്ഷമാകാന്‍ ഇടയാക്കുകയും ചെയ്‌തു. മാർച്ചിൽ 18.7 ശതമാനമായാണ് പണപ്പെരുപ്പം ഉയർന്നത്. റഷ്യ-യുക്രൈൻ യുദ്ധത്തിനിടെ ലോകമെമ്പാടുമുള്ള എണ്ണവില കുതിച്ചുയർന്നതോടെ ശ്രീലങ്കയിലെ ഇന്ധനശേഖരം തീർന്നു. വൈദ്യുതി നിലയങ്ങളിലേക്ക് ആവശ്യത്തിന് ഇന്ധനം വിതരണം ചെയ്യാൻ സാധിക്കാതെ വന്നതോടെ ഉത്‌പാദനം തടസപ്പെട്ടു. ഇതോടെ ദിവസം 7 മണിക്കൂറിൽ കൂടുതൽ പവർകട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായി.

ഇതിനിടെ സർക്കാരിനെതിരായ ജനവികാരം ശക്തിപ്രാപിച്ചു. പ്രസിഡന്‍റ് ഗോതബായ രജപക്‌സെ, അദ്ദേഹത്തിന്‍റെ ജ്യേഷ്‌ഠനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്‌സെ, മറ്റ് രജപക്‌സെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ഭരണസ്ഥാനങ്ങളില്‍ നിന്ന് രാജി വയ്ക്കണമെന്ന ആവശ്യവുമായി ജനകീയ പ്രതിഷേധം കടുത്തു. അഞ്ച് രജപക്‌സെമാരിൽ മൂന്നുപേര്‍ തങ്ങളുടെ കാബിനറ്റ് സ്ഥാനങ്ങൾ ഏപ്രിൽ പകുതിയോടെ രാജിവച്ചിരുന്നു. എന്നാല്‍ പ്രസിഡന്‍റും പ്രധാനമന്ത്രിയും രാജി ആവശ്യത്തോട് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

പ്രതിസന്ധിയുടെ ഉത്തരവാദിത്തം 20 വർഷത്തോളമായി രാജ്യത്തെ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തുന്ന രജപക്‌സെ കുടുംബത്തിനാണെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. അടിയന്തര ധനസഹായ സൗകര്യവും ദീർഘകാല രക്ഷാപദ്ധതിയും ലഭിക്കുന്നതിന് ശ്രീലങ്ക അന്താരാഷ്ട്ര നാണയ നിധിയുമായി ചർച്ചകൾ നടത്തിവരികയാണ്. എന്നാൽ അതിന്‍റെ പുരോഗതി വിദേശരാജ്യങ്ങളുമായുള്ള കടം പുനഃക്രമീകരിക്കുന്നതിനുള്ള ചർച്ചകളെ ആശ്രയിച്ചിരിക്കും. എന്നാൽ ഏത് ദീർഘകാല പദ്ധതിയും നടപ്പിലാക്കാൻ കുറഞ്ഞത് ആറ് മാസമെങ്കിലുമെടുക്കും എന്നതാണ് യാഥാർഥ്യം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.