ETV Bharat / international

കുറ്റവാളി സംഘത്തിന്‍റെ വെടിവയ്‌പ്പ്; സിഖ് ഇന്ത്യന്‍ വംശജനും 11 വയസുള്ള മകനും കൊല്ലപ്പെട്ടു, പ്രതികളെ തിരിച്ചറിയാതെ പൊലീസ് - ഹര്‍ദിപ് സിങ് നിജ്ജറിന്‍റെ കൊല

Sikh Man And Son Dead In Gang Violence: ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന മകന്‍റെ സുഹൃത്ത് പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു

Sikh Man And Son Shot Dead In Gang Violence  Gang Violence Death  Indian Origin Sikh Man Death  Harpreet Singh Uppal Death  Hardeep Singh Nijjar  കുറ്റവാളി സംഘത്തിന്‍റെ വെടിവയ്‌പ്പ്  സിഖ് ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടു  സിഖ് ഇന്ത്യന്‍ വംശജന്‍റെ കൊലപാതകം  ഹര്‍ദിപ് സിങ് നിജ്ജറിന്‍റെ കൊല  ഇന്ത്യ കാനഡ നയതന്ത്ര ബന്ധം
Sikh Man And Son Shot Dead In Gang Violence
author img

By ETV Bharat Kerala Team

Published : Nov 11, 2023, 6:27 PM IST

ഒട്ടാവ (കാനഡ): ഇന്ത്യന്‍ വംശജനായ സിഖുകാരനെയും 11 വയസുള്ള മകനെയും വെടിവച്ച് കൊലപ്പെടുത്തി. കാനഡയിലെ സംഘടിത കുറ്റകൃത്യങ്ങള്‍ കൊണ്ട് കുപ്രസിദ്ധനായ ഹര്‍പ്രീത് സിങ് ഉപ്പലും (41) ഇദ്ദേഹത്തിന്‍റെ മകനുമാണ് കുറ്റവാളിസംഘത്തിന്‍റെ വെടിയേറ്റ് മരിച്ചത്. അതേസമയം ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന മകന്‍റെ സുഹൃത്ത് പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു.

സംഭവം ഇങ്ങനെ: വ്യാഴാഴ്‌ച വൈകുന്നേരത്തോടെയാണ് സംഭവം നടക്കുന്നത്. ഇവര്‍ ഈ സമയം എഡ്മോണ്‍ട്ടണ്‍ നഗരത്തിലെ ഗ്യാസ്‌ സ്‌റ്റേഷന് സമീപമായിരുന്നു ഉണ്ടായിരുന്നത്. വെടിവയ്‌പ്പില്‍ ഉപ്പലിന്‍റെ കാറിലുണ്ടായിരുന്ന മകന്‍റെ സുഹൃത്ത് പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നും എഡ്മോണ്‍ട്ടണ്‍ പൊലീസ് സര്‍വീസ് ആക്‌ടിങ് സൂപ്രണ്ട് കോളിന്‍ ഡെര്‍ക്‌സണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഉപ്പലിനെ ലക്ഷ്യംവച്ച സംഘം കാറില്‍ കുട്ടികളുണ്ടായിരുന്നുവെന്ന് അറിഞ്ഞിരുന്നോ എന്നതിനെ കുറിച്ച് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരുപക്ഷെ വെടിയുതിര്‍ത്തയാളോ സംഘമോ കാറില്‍ കുട്ടിയുണ്ടെന്ന് മനസിലാക്കിയിരുന്നെങ്കില്‍ അവനെയും വെടിവച്ച് കൊന്നേനെയെന്ന് കോളിന്‍ ഡെര്‍ക്‌സണ്‍ പറഞ്ഞു. കുട്ടികളെ കൊലപ്പെടുത്തുന്ന പ്രവണത അടുത്തിടെ ഇത്തരം കുറ്റവാളിസംഘങ്ങള്‍ മാറ്റിവരികയായിരുന്നുവെന്നും എന്നാല്‍ അതില്‍ മാറ്റം വന്നതായാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പോസ്‌റ്റ്‌മോര്‍ട്ടം നടക്കുന്നതിനാല്‍ തന്നെ കുട്ടിയുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ മോഷ്‌ടിച്ചതെന്ന് സംശയിക്കുന്ന 2012 മോഡല്‍ ബിഎംഡബ്ല്യു എക്‌സ് 6 കാര്‍ ബ്യൂമോണ്ടിന് സമീപം കത്തിയമര്‍ന്ന നിലയില്‍ കണ്ടെത്തിയെന്നും ഇതിനകത്ത് ആരെയും കണ്ടെത്താനായില്ലെന്നും കോളിന്‍ ഡെര്‍ക്‌സണ്‍ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അറസ്‌റ്റുകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആരാണ് ഹര്‍പ്രീത് സിങ് ഉപ്പല്‍: അതേസമയം എഡ്മോണ്‍ട്ടണിലെ കുറ്റകൃത്യങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കാറുള്ള പേരാണ് ഹര്‍പ്രീത് സിങ് ഉപ്പല്‍. എന്നാല്‍ ഇയാള്‍ക്ക് ഏതെങ്കിലും കുറ്റവാളി സംഘവുമായി നേരിട്ട് ബന്ധമുണ്ടോ എന്ന വിവരങ്ങള്‍ ലഭ്യമല്ല. മാത്രമല്ല, കൊക്കെയ്ൻ കൈവശം വയ്ക്കൽ, ലഹരി കടത്ത് തുടങ്ങി സുരക്ഷ കവചങ്ങള്‍ ഉള്‍പ്പടെ അനധികൃതമായി കൈവശം വച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങളില്‍ ആരോപണം നേരിടുന്നയാളാണ് ഹര്‍പ്രീത് സിങ് ഉപ്പല്‍.

Also Read: India Canada Diplomatic Issue : 'അന്ന് അച്ഛന്‍, ഇന്ന് മകന്‍'; തീക്കൊള്ളി കൊണ്ട് തലചൊറിയുന്ന കാനഡ ; ഈനാടു എഡിറ്റോറിയല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.