ലാസ് വേഗാസ്: അമേരിക്കയിലെ ലാസ് വേഗാസിലെ നെവാഡ സര്‍വകലാശാല കാമ്പസില്‍ വെടിവയ്‌പ്. മൂന്ന് പേര്‍ മരിച്ചു. പരിക്കേറ്റ ഒരാള്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. University of Nevada, Las Vegas attack. ബുധനാഴ്ച ഉച്ചയ്ക്കാണ് ആക്രമണം നടന്നത്.
അക്രമിയും മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. അതേസമയം ഇയാള്‍ എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമല്ല. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ പതിനൊന്നേമുക്കാലോടെ അക്രമി കാമ്പസിലെത്തിയ വിവരം ലഭിച്ചിരുന്നു. അപ്പോള്‍ തന്നെ ജാഗ്രത നിര്‍ദ്ദേശം നല്‍കിയെന്നാണ് പൊലീസ് പറയുന്നത്.
അക്രമിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യം പൊലീസ് പുറത്ത് വിട്ടിരുന്നില്ല. പിന്നീട് ഇയാള്‍ 67കാരനായ പ്രൊഫസര്‍ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാള്‍ക്ക് നെവാഡ കാമ്പസുമായി ബന്ധമില്ല. വെടിവയ്പിന് തൊട്ടുപിന്നാലെ പൊലീസ് ഇയാളെ വധിക്കുകയായിരുന്നുവെന്നും അറിയിച്ചിട്ടുണ്ട്.
ആക്രമണത്തെ തുടര്‍ന്ന് ഹാരി റെയ്‌ഡ് രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കാന്‍ വ്യോമയാന അധികൃതര്‍ അറിയിച്ചു. സര്‍വകലാശാല കാമ്പസില്‍ നിന്ന് കേവലം മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയാണ് വിമാനത്താവളം. സംഭവത്തെ തുടര്‍ന്ന് സര്‍വകലാശാലയില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന കായിക പരിപാടികള്‍ അടക്കം റദ്ദാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഈമാസം നാലിന് ഡാള്ളസിലുണ്ടായ വെടിവയ്പ്പില്‍ ഒരുവയസുള്ള കുഞ്ഞടക്കം നാല് മരണം റിപ്പോർട്ട് ചെയ്‌തിരുന്നു.
also read: അമേരിക്കയിൽ മൂന്ന് പലസ്‌തീൻ വിദ്യാർഥികൾക്ക് വെടിയേറ്റു; വിദ്വേഷ കുറ്റകൃത്യമെന്ന് ആരോപണം
also read: അമേരിക്കയില്‍ വെടിവയ്‌പ്; ഒരു വയസുള്ള കുഞ്ഞടക്കം നാല് മരണം